Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാർഷിക പദ്ധതി തുക നൂറ് ശതമാനം ചെലവഴിച്ചു; പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി; സംസ്ഥാന തലത്തിൽ അംഗീകാരവുമായി പുനലൂർ നഗരസഭ

വാർഷിക പദ്ധതി തുക നൂറ് ശതമാനം ചെലവഴിച്ചു; പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി; സംസ്ഥാന തലത്തിൽ അംഗീകാരവുമായി പുനലൂർ നഗരസഭ

പുനലൂർ: വാർഷിക പദ്ധതി തുക നൂറ് ശതമാനം ചെലവഴിച്ചതിൽ പുനലൂർ നഗരസഭയ്ക്ക് സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു.107.84 ശതമാനം തുക ചെലവിട്ടാണ് ഈ നേട്ടം കൈവരിച്ചത്.വിവിധ പദ്ധതികൾക്കായി നഗരസഭ 17.05 കോടിയാണ് വിനിയോഗിച്ചത്.നൂറു ശതമാനം തുക വിനിയോഗിച്ച നഗരസഭകളിൽ ഏറ്റവും കൂടുതൽ തുക ചെലവിട്ടതും പുനലൂരാണ്.

സ്പർശം, വായനാ കൂട്ടം, ആധുനികശ്മശാനം, സമഗ്ര മാലിന്യ സംസ്‌ക്കരണം, കുടിവെള്ള പദ്ധതി, ഭവന നിർമ്മാണം കാർഷിക വികസന പദ്ധതി, സ്‌ക്കൂളുകളിലും അംഗൻവാടികളിലും ലൈബ്രറികളിലും അടിസ്ഥാന സൗകര്യങ്ങൾ, മാർക്കറ്റിൽ നവീകരണം, കായിക രംഗത്തെ വിവിധ പദ്ധതികൾ, ഹരിതായനം, സ്‌കൂൾകുട്ടികൾക്ക് പ്രഭാത ഭക്ഷണം, റോഡുകളുടെ നവീകരണം, ഓപ്പൺ എയർ ഓഡിറ്റോറിയം, പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജനം, താലൂക്കാശുപത്രിയിൽ നൂതന ചികിത്സാ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി അനവധി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു.

റവന്യൂ കളക്ഷനിൽ മികവ് തെളിയിച്ച നഗരസഭയ്ക്കുള്ള സർക്കാരിന്റെ ഇൻസെന്റീവും പുനലൂരിന് ലഭിച്ചു. പുതിയ സാമ്പത്തിക വർഷത്തെ പദ്ധതികൾക്ക് മാർച്ചിൽ അംഗീകാരം നേടി. എപ്രിലിൽ അവയുടെ നിർവഹണം തുടങ്ങുകയാണ്.279 പദ്ധതികൾക്ക് 624154 370 രൂപയുടെ അനുമതിയാണ് പുനലൂർ നഗരസഭ നേടിയിട്ടുള്ളത്.വനിതകൾക്ക് പു കൃഷി, പച്ചക്കറി കൃഷി, താലൂക്കാശുപത്രിയിൽ സൗജന്യ ഡയാലിസിസ്, ഷെൽറ്റർ ഹോം, ഏഴു നില ഷോപ്പിങ് കോംപ്ലക്‌സ് നവീകരണം, ഭവന പദ്ധതി, പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പും സൈക്കിളും, ദ്രവമാലിന്യ സംസ്‌ക്കരണം, ജല ശുദ്ധീകരണം, താലൂക്കാശുപത്രിയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് മന്ദിരം, കോക്ലിയർ ഇംപ്ലാന്റേഷൻ കഴിഞ്ഞവർക്ക് സഹായം, കിടപ്പ് രോഗികൾക്ക് ഭക്ഷണം, സ്‌ക്കൂൾ നവീകരണം, അടിസ്ഥാന സൗകര്യമൊരുക്കൽ, പട്ടികവർഗ കുട്ടികൾക്ക് പഠനസഹായം, കുടുംബശ്രീ വിപണനകേന്ദ്രം, ആധുനിക അറവ് ശാല, മാർക്കറ്റ് നവീകരണം, തൂക്കുപാലത്തിൽ എൽ ഇ ഡി ലൈറ്റ്, റോഡ് നവീകരണം ,ജലസ്രോതസ് സംരക്ഷണം തുടങ്ങി നിരവധി പദ്ധതികൾക്കാണ് അനുമതി.

വികസന പദ്ധതികൾ നടപ്പാക്കാൻ സഹായിക്കുന്ന നഗരസഭാജീവനക്കാർക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ നന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP