Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കാരുണ്യ സ്പർശം' വൻവിജയമാക്കി പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ; 50,000 രൂപ വീതം 13 പേർക്കും 25,000 രൂപ വീതം 7 പേർക്കും സഹായം; ഫണ്ട് വിതരണം ചെയ്തത് ജോസ്.കെ.മാണി എംപി; നാട്ടിലെ നിർദ്ധനർക്ക് കൈത്താങ്ങാവുന്നത് പെർത്തിലെ മലയാളി യുവാക്കളുടെ കൂട്ടായ്മ

'കാരുണ്യ സ്പർശം' വൻവിജയമാക്കി പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ; 50,000 രൂപ വീതം 13 പേർക്കും 25,000 രൂപ വീതം 7 പേർക്കും സഹായം; ഫണ്ട് വിതരണം ചെയ്തത് ജോസ്.കെ.മാണി എംപി; നാട്ടിലെ നിർദ്ധനർക്ക് കൈത്താങ്ങാവുന്നത് പെർത്തിലെ മലയാളി യുവാക്കളുടെ കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

പാലാ: നാട്ടിലെ നിർദ്ധനരും രോഗികളുമായ ആളുകൾക്ക് കൈത്താങ്ങാവുകയാണ് ഓസ്‌ട്രേലിയയിലെ പെർത്ത് യൂണൈറ്റഡ് മലയാളി അസോസിയേഷൻ. 'കാരുണ്യസ്പർശം' എന്ന വൻവിജയമായ കലാസന്ധ്യയിലൂടെ ലഭ്യമായ വരുമാനം മുഴുവൻ കേരളത്തിലെ നിരാലംബരായ മനുഷ്യർക്ക് കൈമാറുകയാണ് പെർത്തിലെ മലയാളി യുവാക്കളുടെ കൂട്ടായ്മ. പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, ജോസ്.കെ.മാണി ഫണ്ട് വിതരണം നടത്തി.

തിരഞ്ഞെടുത്ത അപേക്ഷകരിൽ നിന്ന് 20 പേർക്കാണ് സഹായം നൽകിയത്. 13 പേർക്ക് 50,000 വീതവും, ബാക്കിയുള്ളവർക്ക് 25,000 രൂപ വീതവും സമ്മാനിച്ചു. നാട്ടിൽ നിർദ്ധനർക്ക് വീട് വച്ച് നൽകുന്നതടക്കമുള്ള സഹായങ്ങളും 'പൂമ' ചെയ്തുവരുന്നു. വ്യത്യസ്തമായ പ്രവർത്തനശൈലിയിലൂടെയാണ് 'പൂമ' പെർത്തിൽ ശ്രദ്ധ നേടിയത്. പെർത്ത് മലയാളികളുടെ, കലാ-കായിക സാംസ്‌കാരിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് അസോസിയേഷൻ. കഴിഞ്ഞ ആറ് വർഷമായി ചെറുപ്പക്കാരുടെ ഈ കൂട്ടായ്മ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയാൽ വേറിട്ട് നിൽക്കുന്നു.

പാലായിൽ നടന്ന ഫണ്ട് വിതരണത്തിൽ, പൂമ പ്രസിഡന്റ് റ്റോജോ തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം ലാലിച്ചൻ ജോർജ്, ഫിലിപ്പ് കുഴികുളം( ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ്), അഡ്വ.ബിനു പുളിക്കക്കണ്ടം ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്( മുൻ കൗൺസിലർ), പി.എം.മാത്യു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഴവൂർ, ആന്റോ മണവാളൻ, പൂമ മുൻ വൈസ് പ്രസിഡന്റ്, ജോസുകുട്ടി പൂവേലി, ബിജു പാതിരാമല തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP