Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൾസർ സുനിക്കു വേണ്ടി ഇനി അഡ്വ:ആളൂർ വാദിക്കും; നടിയെ ആക്രമിച്ച കേസിൽ സുനിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുത്തു; വക്കാലത്ത് ആളൂരിനെ ഏല്പിക്കണമെന്ന അപേക്ഷ സുനി ജയിൽ സൂപ്രണ്ടിന് കൈമാറി

പൾസർ സുനിക്കു വേണ്ടി ഇനി അഡ്വ:ആളൂർ വാദിക്കും; നടിയെ ആക്രമിച്ച കേസിൽ സുനിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുത്തു; വക്കാലത്ത് ആളൂരിനെ ഏല്പിക്കണമെന്ന അപേക്ഷ സുനി ജയിൽ സൂപ്രണ്ടിന് കൈമാറി

 കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ വക്കാലത്ത് അഡ്വ.ബി.എ ആളൂർ ഏറ്റെടുത്തു. സുനിയെ റിമാൻഡ് ചെയ്തിരിക്കുന്ന കാക്കനാട് സബ് ജയിലിൽ എത്തിയ ആളൂർ സുനിയുമായി കൂടിക്കാഴ്‌ച്ച നടത്തി. ഇതിന് ശേഷം തന്റെ വക്കാലത്ത് നിലവിലെ അഭിഭാഷകനിൽ നിന്ന് ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയിൽ സൂപ്രണ്ടിന് എഴുതി നൽകി.

ഈ അപേക്ഷ ജയിൽ സൂപ്രണ്ട് നാളെ കോടതിയിൽ അവതരിപ്പിക്കും. ഇത് കോടതി അനുവദിക്കുന്നതോടെ സുനിക്ക് വേണ്ടി കോടതിയിൽ ഹാജരാവുക ആളൂരായിരിക്കും.സംഭവത്തിൽ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് ആളൂർ വ്യക്തമാക്കി. ഇക്കാര്യം സുനി തന്നോട് പറഞ്ഞിട്ടുണ്ട്. സിനിമ മേഖലയിൽ ഉള്ളവർക്കും കേസിൽ ബന്ധമുണ്ടെന്ന് ആളൂർ പറഞ്ഞു. കേസിൽ മാർട്ടിൻ ഒഴികെയുള്ളവരുടെ കേസ് താൻ ഏറ്റെടുക്കുമെന്നും ആളൂർ വ്യക്തമാക്കി. ജയിലിൽ എത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആളൂർ ഇക്കാര്യമറിയിച്ചത്.

കുപ്രസിദ്ധമാകുന്ന കേസുകളിലെല്ലാം പ്രതികൾക്കു വേണ്ടി ഹാജരായതിലൂടെയാണ് അഡ്വ:ബിജു ആന്റണി ആളൂർ ശ്രദ്ധേയനാകുന്നത്.സൗമ്യവധക്കേസിൽ പ്രതി ഗോവിന്ദചാമിയുടെ വക്കാലത്തേറ്റെടുത്ത് വാർത്തകളിൽ ഇടംനേടിയ ബിഎ ആളൂർ പിന്നീട് ജിഷവധക്കേസ് പ്രതി അമീറുൽ ഇസ്ലാമിനും സോളാർക്കേസിൽ സരിത എസ് നായർക്കും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനും വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP