Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗണിൽ പുറത്തിറങ്ങിയ ടൂറിസ്റ്റ് ഹോം ജീവനക്കാരന് മർദ്ദനം; പുൽപ്പള്ളി എസ്ഐയെ സ്ഥലം മാറ്റി; പുറത്തിറങ്ങിയത് ടൂറിസ്റ്റ് ഹോമിൽ താമസിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി; സ്ഥലം മാറ്റത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും

ലോക് ഡൗണിൽ പുറത്തിറങ്ങിയ ടൂറിസ്റ്റ് ഹോം ജീവനക്കാരന് മർദ്ദനം; പുൽപ്പള്ളി എസ്ഐയെ സ്ഥലം മാറ്റി; പുറത്തിറങ്ങിയത് ടൂറിസ്റ്റ് ഹോമിൽ താമസിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി; സ്ഥലം മാറ്റത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും

ജാസിം മൊയ്ദീൻ

സുൽത്താൻബത്തേരി: ടൂറിസ്റ്റ് ഹോമിൽ താമസിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി ലോക്ഡൗൺ ദിനത്തിൽ പുറത്തിറങ്ങിയ ടൂറിസ്റ്റ് ഹോം ജീവനക്കാരനെ പൊലീസ് മർദ്ദിച്ചു. പുൽപ്പള്ളി അമ്പലത്തിന് സമീപത്തുള്ള ലെക്സ് ഇൻ ടൂറിസ്റ്റ് ഹോം മാനേജർ രഞ്ജിത്താണ് പൊലീസിന്റെ മർദ്ദനത്തിനിരയായത്.

രഞ്ജിത്തിന്റെ പരാതിയുട അടിസ്ഥാനത്തിൽ പുൽപ്പള്ളി എസ് ഐ അജീഷിനെ സ്ഥലം മാറ്റി. ടൂറിസ്റ്റ് ഹോമിൽ താമസിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് സൗകര്യങ്ങളൊരുക്കുന്നതിനാണ് രഞ്ജിത്ത് പുറത്തിറങ്ങിയിരുന്നത്. 500 മീറ്റർ ദൂരത്ത് നിന്നുമാണ് ടൂറിസ്റ്റ് ഹോമിലേക്ക് വെള്ളമെത്തിക്കുന്നത്. താമസക്കാർക്ക് ഭക്ഷണവും എത്തിക്കേണ്ടതുണ്ടായിരുന്നു. ഇതെല്ലാം ശരിയാക്കാനുള്ള യാത്രക്കിടയിലാണ് പൊലീസ് രഞ്ജിത്തിനെ മർദ്ദിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വയനാട്ടിലെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരാണ് ടൂറിസ്റ്റ് ഹോമിൽ താമസിക്കുന്നത്.

അതേ സമയം മുൻവൈരാഗ്യത്തിന്റെ പേരിലാണ് പൊലീസ് അതിക്രമമെന്ന് രഞ്ജിത്ത് ആരോപിക്കുന്നു. പൊലീസുകാരടക്കം പുൽപ്പള്ളിയിലെത്തുന്ന വിവിധ ഉദ്യോഗസ്ഥരും രാഷ്്ട്രീയ നേതാക്കളുമെല്ലാം താമസിക്കാറുള്ള സ്ഥാപനത്തിലെ മാനേജറാണ് രഞ്ജിത്. അതുകൊണ്ട് തന്നെ പൊലീസുകാർക്ക് ഇയാളെ നല്ല പരിചയവുമുണ്ട്. എന്നാൽ നേരത്തെ നടന്ന ഹർത്താൽ സമയത്ത് കടയിലേക്ക് കല്ലെറിഞ്ഞെന്ന ആരോപണം നിലനിൽക്കുന്ന രഞ്ജിത്തിനെ ആ വൈരാഗ്യം മനസ്സിൽ വെച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

പേര് വിളിച്ചാണ് പൊലീസ് മർദ്ദിച്ചത്. ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് സൗകര്യമൊരുക്കുന്നതിന് പോകുകയാണെന്ന് പറഞ്ഞിട്ടും പൊലീസ് കേൾക്കാൻ കൂട്ടാക്കിയില്ലെന്നും രഞ്ജിത് പറയുന്നു. പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ യൂത്ത് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ഇതിനിടെ എസ്ഐയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് നാട്ടുകാരും രംഗത്ത് വന്നു. സേനക്കുള്ളിലും ഇത് സംബന്ധിച്ച് പ്രതിഷേധങ്ങളുണ്ട്. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ടും എസ്ഐയുടെ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് രംഗത്ത് വന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP