Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പുല്ലൂരാംപാറയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന് വേണ്ടിയുടെ തിരച്ചിൽ പുനരാരംഭിച്ചു; കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായത് നെല്ലിപ്പൊയിൽ സ്വദേശി ജെയിംസിനെ; തിരച്ചിൽ രണ്ടാം ദിവസത്തിലേക്ക്

പുല്ലൂരാംപാറയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന് വേണ്ടിയുടെ തിരച്ചിൽ പുനരാരംഭിച്ചു; കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായത് നെല്ലിപ്പൊയിൽ സ്വദേശി ജെയിംസിനെ; തിരച്ചിൽ രണ്ടാം ദിവസത്തിലേക്ക്

സ്വന്തം ലേഖകൻ

കോഴിക്കോട്: ഇന്നലെ വൈകീട്ട് നാല് മണിക്ക് കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു.

കോഴിക്കോട് പുല്ലൂരാംപാറ അങ്ങാടിക്ക് സമീപം ഇരവഴിഞ്ഞിപ്പുഴയിലെ പത്തായക്കടവിലാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിനെ (22) കാണാതായത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. ഇന്നലെ അർദ്ധരാത്രി വരെ പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് തിരച്ചിൽ താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.

പിന്നീട് ഇന്ന് രാവിലെയാണ് തിരുവമ്പാടി പൊലീസും മുക്കം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ പുനരാരംഭിച്ചിരിക്കുന്നത്. പുഴയുടെ ഉത്ഭവ സ്ഥാനത്തും ജെയിംസിനെ കാണാതായ പത്തായക്കടവിന് സമീപവും ഇലന്തുകടവിലും ഇന്ന് രാവിലെ മുതൽ കനത്ത മഴ പെയ്യുന്നതിനാൽ തിരച്ചിൽ ദുസ്സഹമായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP