Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണക്കാലത്ത് സംസ്ഥാനത്തെ പൊതുഗതാഗതം നിയന്ത്രിക്കില്ല; സെപ്റ്റംബർ ഒന്ന് വരെ് ഇളവ്; ബസുകൾക്ക് കേരളത്തിൽ എവിടേയും സർവീസ് നടത്താം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. സെപ്റ്റംബർ ഒന്ന് വരെയാണ് ഇളവ് അനുവദിച്ചത്. ഓണാഘോഷം പരിഗണിച്ചാണ് നടപടി. ഇക്കാലയളവിൽ ബസുകൾക്ക് കേരളത്തിൽ എവിടേയും സർവീസ് നടത്താം. നേരത്തെ അയൽ ജില്ലകളിലേക്ക് മാത്രമാണ് സർവീസ് അനുവദിച്ചിരുന്നത്. രാവിലെ ആറ് മുതൽ രാത്രി 10 വരെ ഇത്തരത്തിൽ സർവീസ് നടത്താമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

അതേസമയം, കോവിഡ് പ്രതിസന്ധി പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് നികുതിയിളവ് അനുവദിച്ചു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള നികുതിയാണ് ഒഴിവാക്കി നൽകുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. സ്‌കൂൾ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകൾ ഇനിയും നിസ്സഹകരണം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP