Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുഡിഎഫിന്റെ കാലത്ത് നഷ്ടം 141 കോടിയോളം രൂപ; അധികാരത്തിലെത്തി ഒന്നര വർഷംകൊണ്ട് ലാഭം 136 കോടി; കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലെത്തിച്ച് വ്യവസായ വകുപ്പിന് ചരിത്ര നേട്ടം

യുഡിഎഫിന്റെ കാലത്ത് നഷ്ടം 141 കോടിയോളം രൂപ; അധികാരത്തിലെത്തി ഒന്നര വർഷംകൊണ്ട് ലാഭം 136 കോടി; കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലെത്തിച്ച് വ്യവസായ വകുപ്പിന് ചരിത്ര നേട്ടം

തിരുവനന്തപുരം:കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങൾ ഒന്നര വർഷം കൊണ്ട് ലാഭത്തിലെത്തി.ഈ സാമ്പത്തിക വർഷത്തെ അർദ്ധ വാർഷിക കണക്കുകൾ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ചേർന്ന് 34.19 കോടിരൂപ ലാഭം നേടി. കഴിഞ്ഞ സാമ്പത്തീക വർഷം ഇതേ കാലയളവിൽ 113 കോടി രൂപ നഷ്ടമുണ്ടായടുത്താണ് ഈ റിക്കോർഡ് ലാഭം. കെ.എം.എം.എൽ., ട്രാവൻകൂർ ടൈറ്റാനിയം, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ എന്നീ സ്ഥാപനങ്ങൾ ആദ്യപാദത്തിൽ വൻ നേട്ടം കൊയ്തു. 136 കോടി രൂപയുടെ ലാഭം നേടിയ കെ.എം.എം.എൽ. അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടമാണ് ഉണ്ടാക്കിയത്.

കഴിഞ്ഞ തവണ ഇതേ സമയത്ത് 15 കോടിമാത്രമായിരുന്നു കെ.എം.എം.എലിന്റെ ലാഭം. 18.87 കോടി രൂപയുടെ ലാഭമുണ്ടാക്കിയ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസും ചരിത്രമെഴുതി. കഴിഞ്ഞ തവണ ഇതേ സമയത്ത് 97 ലക്ഷം രൂപയായിരുന്നു ഇവിടെ ലാഭം. 2016-17 സാമ്പത്തീക വർഷത്തിലെ ആദ്യപാദത്തിൽ 3 കോടി രൂപ ലാഭമുണ്ടായിരുന്ന ടെറ്റാനിയം നേട്ടം 20 കോടിയിലെത്തിച്ചു. കഴിഞ്ഞ തവണ ഇതേ സമയം നഷ്ടത്തിലായിരുന്ന കെ.എസ്.ഐ.ഇ ഈ സാമ്പത്തീക വർഷം ആദ്യ പാദത്തിൽ ലാഭത്തിലായി. സാമ്പത്തീക വർഷം അവസാനിക്കുമ്പോഴേക്കും കൂടുതൽ കമ്പിനികൾ പ്രവർത്തന ലാഭം നേടുമെന്ന് വ്യവസായ വകുപ്പ് മന്ത്രിഎ.സി മൊയ്തീൻ പറഞ്ഞു.

മുൻ സർക്കാരിന്റെ കാലത്ത് നഷ്ടത്തിലായ കമ്പനികളാണ് ഈ സർക്കാരിന്റ ഒന്നര വർഷത്തിനിടയിൽ റെക്കോർഡ് നേട്ടം കൈവരിച്ചത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ നിന്നും ഒഴിയുമ്പോൾ 131.60 കോടി രൂപയായിരുന്നു നഷ്ടം. എന്നാൽ എൽ.ഡി.എഫ് സർക്കാരിന്റെ ആദ്യ വർഷം 71 കോടി രൂപയിലധികം നഷ്ടം നികത്തിയിരുന്നു.പൊതുമേഖലാകമ്പിനികളെ ലാഭത്തിനാക്കുന്നതിന് സർക്കാർ നടത്തിയ സമഗ്ര ഇടപെടലാണ് വ്യവസായ വകുപ്പിന്റെ ചരിത്ര നേട്ടത്തിന് പിന്നിലെന്ന് വ്യവസായ മന്ത്രി പറഞ്ഞു. പദ്ധതി വിഹിതം 100 കോടിയിൽ നിന്ന് 270 കോടിയാക്കി കഴിഞ്ഞ വർഷം ഉയർത്തിയിരുന്നു. കമ്പനികളുടെ പുനരുദ്ധാരണത്തിനായി പ്രൊഫഷണൽ സമീപനമാണ് സർക്കാർ സ്വീകരിച്ചത്.

ടെൽക്ക്, കെൽ, ഓട്ടോകാസ്റ്റ്, കെ.എ.എൽ തുടങ്ങിയ കമ്പിനികളിലെ ആധുനികവത്ക്കരണ നടപടികൾ അന്തിമഘട്ടത്തിലാണ്. കെ.എം.എം.എൽ, ട്രാവൻകൂർ ടൈറ്റാനിയം, മലബാർ സിമന്റ്സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ വിപുലീകരണ പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്. കരിമണലിൽ നിന്ന് ടൈറ്റാനിയം മെറ്റൽ പോലുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി വ്യവസായ കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി പഠനവും പുരോഗമിക്കുകയാണ്. വിപണിതാത്പര്യങ്ങൾക്കനുസരിച്ച് ഉത്പന്നങ്ങളുണ്ടാക്കുന്ന ആധുനിക വ്യവസായ പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP