Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി യു ചിത്ര പറയുന്നു; ഹൈക്കോടതി വിധി കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രാർത്ഥനയുടെ ഫലം; കോടതി ഉത്തരവിൽ നന്ദിയുണ്ടന്നും ചിത്ര; കോടതി വിധിയിലൂടെ ചിത്രയ്ക്ക് നീതി ലഭിച്ചുവെന്ന് പിണറായി വിജയൻ

പി യു ചിത്ര പറയുന്നു; ഹൈക്കോടതി വിധി കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രാർത്ഥനയുടെ ഫലം; കോടതി ഉത്തരവിൽ നന്ദിയുണ്ടന്നും ചിത്ര; കോടതി വിധിയിലൂടെ ചിത്രയ്ക്ക് നീതി ലഭിച്ചുവെന്ന് പിണറായി വിജയൻ

പാലക്കാട് : കേരളത്തിലെ എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമാണു ലോകഅത്ലറ്റിക് മീറ്റിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവെന്നും ഇതിൽ അതിയായ നന്ദിയുണ്ടെന്നും കായികതാരം പി.യു. ചിത്ര. മീറ്റിൽ പങ്കെടുക്കാൻ പറ്റുമോ എന്നറിയില്ല, ഇനി ഫെറേഷൻ തീരുമാനിക്കണം. എങ്കിലും വലിയ പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു. ഊട്ടിയിൽ പരിശീലനം നടത്തുകയാണ് ചിത്ര.

നിഷേധിക്കപ്പെട്ട നീതി ഹൈക്കോടതി വിധിയിലൂടെ ചിത്രയ്ക്ക് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ആർക്കും ബോധ്യപ്പെടാത്ത വിചിത്ര കാരണങ്ങൾ ഉന്നയിച്ച് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പി.യു. ചിത്രക്ക് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അവസരം നിഷേധിച്ചതിതിനെതിരെ സ്‌പോർട്‌സിനെ സ്‌നേഹിക്കുന്ന മുഴുവൻ ആളുകളും പ്രതിഷേധത്തിലായിരുന്നു.

ചിത്രയെ ലോകമീറ്റിൽ പങ്കെടുപ്പിക്കണമെന്ന് ഇപ്പോൾ ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്. വിധി എന്തുകൊണ്ടും സ്വാഗതാർഹമാണ്. എഎഫ്‌ഐ കടുത്ത അനീതിയാണ് കാണിച്ചതെന്ന് ഹൈക്കോടതിയും സ്ഥിരീകരിച്ചു. ലോക മീറ്റിൽ ചിത്ര തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രക്ക് കേരള സർക്കാരിന്റെയും ജനങ്ങളുടെയും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP