Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സിന്ധു ഭക്ഷണം നൽകിവന്നിരുന്ന തെരുവുനായകളിൽ 10 എണ്ണത്തിനെ അയൽക്കാർ ഒരു വർഷത്തിനുള്ളിൽ പലപ്രവശ്യമായി വിഷം വച്ച് കൊന്നിരുന്നതായി സംശയം; പരാതി പറയാനെത്തിയവരെ വളഞ്ഞിട്ട് തല്ലിയത് തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്തിതിന്; പരാതി അന്വേഷിക്കാൻ പത്തനംതിട്ട പൊലീസ് കമ്മീഷണർക്ക് ഡി ജി പി യുടെ നിർദ്ദേശം

സിന്ധു ഭക്ഷണം നൽകിവന്നിരുന്ന തെരുവുനായകളിൽ 10 എണ്ണത്തിനെ അയൽക്കാർ ഒരു വർഷത്തിനുള്ളിൽ പലപ്രവശ്യമായി വിഷം വച്ച് കൊന്നിരുന്നതായി സംശയം; പരാതി പറയാനെത്തിയവരെ വളഞ്ഞിട്ട് തല്ലിയത് തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്തിതിന്; പരാതി അന്വേഷിക്കാൻ പത്തനംതിട്ട പൊലീസ് കമ്മീഷണർക്ക് ഡി ജി പി യുടെ നിർദ്ദേശം

പ്രകാശ് ചന്ദ്രശേഖർ

പത്തനംതിട്ട: തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്തിതിന് വീട്ടമ്മയ്ക്ക് നേരെ ആക്രമണം. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ പത്തനംതിട്ട പൊലീസ് കമ്മീഷണർക്ക് ഡി ജി പി യുടെ നിർദ്ദേശം. തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്തു എന്നതിന്റെപേരിൽ പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനിയായ സിന്ധുവിനെയും ഇവരെ അനുകൂലിച്ചതിന്റെ പേരിൽ അനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി ഏംഗൽസ് നായർക്കും എഴുമറ്റൂർ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ പഞ്ചായത്ത് സെക്രട്ടറിയും സിപിഎം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ജയനും വിളിച്ചു വരുത്തിയ ഗുണ്ടകൾ തെറിവിളിക്കുകയും പരസ്യമായി വധഭീഷണി മുഴക്കുകയും ആക്രമിക്കുകയും ചെയ്തത് സംബന്ധിച്ച് അന്വേിക്കണമെന്ന പരാതിയിലാണ് ഡി ജി പി യുടെ ഇടപെടൽ ഉണ്ടായിട്ടുള്ളത്.

അനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി ഏംഗൽസ് നായരാണ് ഇത് സംബന്ധിച്ച ഡി ജി പിക്ക് പരാതി നൽകിയത്. ഒക്ടോബർ 3 ന് നടന്ന സംഭവത്തിൽ പത്തനംതിട്ട ഡി വൈ എസ് പി ക്ക് പരാതി നല്കിയിരുന്നുവെങ്കിലും യാതൊരു അന്വേഷണവും നടന്നില്ല. തുടർന്ന് ഡി ജി പി ക്ക് നൽകിയ പരാതിയിൽ സംഭവത്തെകുറിച്ച് അന്വേഷിച്ച് നടപടി എടുക്കാൻ പത്തനംതിട്ട പൊലീസ് കമ്മീഷണറെ ചുമതലപ്പെടുത്തുകയായിരുന്നു. സിന്ധു ഭക്ഷണം നൽകിവന്നിരുന്ന തെരുവുനായകളിൽ 10 എണ്ണത്തിനെ അയൽക്കാർ ഒരു വർഷത്തിനുള്ളിൽ പലപ്രവശ്യമായി വിഷം വച്ച് കൊന്നിരുന്നതായി സംശയമുയർന്നിരുന്നു. ഇതിനെ കുറിച്ച് പരാതി പറയാൻ കോയിപ്രം പൊലീസ് സ്റ്റേഷനിൽ എത്തിയ ഇവരെ പൊലീസ് ആക്ഷേപിച്ച് ഇറക്കിവിടുകയും ചെയ്തിരുന്നു.

ഇവർ നായകളെ സംരക്ഷിക്കുന്നു എന്നും തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നു എന്നുമുള്ള 18 പേർ ഒപ്പിട്ട പരാതിയിൽ വിശദീകരണം ചോദിച്ച് പഞ്ചായത്ത് നൽകിയ നോട്ടീസിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ ആയിരുന്നു ഒക്ടോബർ 3 ന് താൻ എഴുമറ്റൂർ പഞ്ചായത്ത് ഓഫീസിൽ സിന്ധുവിനൊപ്പം താൻ എത്തിയതെന്ന് ഏംഗൽസ് നായർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നത് തടഞ്ഞാൽ തടയുന്നവർക്കെതിരെ നിയമപരമായ നടപടി എടുക്കാൻ സുപ്രീംകോടതിയുടെയും അനിമൽ വെൽഫയർ ബോർഡിന്റെയും നിർദ്ദേശം ഉണ്ടെന്ന് താൻ പഞ്ചായത്ത് സെക്രട്ടറിയെ ബോദ്ധ്യപ്പെടുത്തിയെന്നും ഇതിന് ശേഷം ഇവിടെ നിന്നിറങ്ങാൻ തുടങ്ങിയ തങ്ങളെ തന്ത്രത്തിൽ കുറച്ചുസമയം കൂടി ഇവിടെ ഇരുത്തുകയായിരുന്നെന്നും ഇതിനിടിൽ ഇയാൾ അറിയച്ചതുപ്രകാരം പഞ്ചായത്ത് പ്രസിഡന്റും ഏതാനും പേരും തങ്ങളെ പഞ്ചായത്ത് സെക്രട്ടറിയെ പറഞ്ഞു ബോധ്യപ്പെടുത്തി. അവിടെ നിന്നും ഇറങ്ങാൻ ശ്രമിച്ച ഇവരെ സെക്രട്ടറി ഓരോ കാര്യങ്ങൾ പറഞ്ഞ് കുറച്ചു സമയം കൂട് പടിച്ചിരുത്തുകയായിരുന്നു .

പിന്നീട് പുറത്തിറങ്ങുമ്പോൾ ഒരു സുമോയിൽ വന്ന മണി, ബാബു എന്നിവർ ഉൾപ്പെടുന്ന 6 ഗുണ്ടകൾ റോഡിൽ വളഞ്ഞു തെറിവിളിക്കുകയും പരസ്യമായി വധഭീഷണി മുഴക്കുകയും ആക്രമിക്കുകയും ചെയ്തു. മേലിൽ ഈ സ്ത്രീയെ സംരക്ഷിക്കാൻ മുതിർന്നാൽ വണ്ടികയറി കൊല്ലും എന്ന് ഇതിനിടയിൽ അവിടെ എത്തിയ പ്രസിഡന്റ് ജയൻ ഭീഷണി മുഴക്കി. ഈ ഗുണ്ടാസംഘം സിന്ധുവിനെ വീടുവരെ പിന്തുടരുകയും തെറിവിളിക്കുകയും വധഭീഷണി മുഴക്കുകയും ആയിരുന്നു. രാത്രി മുഴുവൻ വണ്ടിയിൽ എത്തി ഈ സംഘം വീടിനു മുമ്പിൽ ദിവസങ്ങളോളം ഭീഷണി മുഴക്കിയിരുന്നു.

ഈ സംഭവത്തെകുറിച്ച് പത്തനംതിട്ട ഡി വൈ എസ് പി ക്ക് നൽകിയ പരാതിയിൽ മൊഴി രേഖപ്പെടുത്തുവാൻ ഒക്ടോബർ 21 ന് കോയിപ്രം പൊലീസ് സ്റ്റേഷനിൽ എത്തിയ തന്നെ ഭീഷണിപ്പെടുത്തുവാൻ കോയിപ്രം സബ് ഇൻസ്‌പെക്ടർ രരാരാജിനെയും ജയനെയും വിളിച്ചുവരുത്തുകയായിരുന്നെന്നും പൊലീസിന്റെ മുമ്പിൽ വച്ച് രണ്ടുപേരും മാറിമാറി ന്നെ ഭീഷണിപ്പെടുത്തിയെന്നും എസ്് ഐ യുടെ സഹായത്തോടെ പുറത്ത് ഗുണ്ടകളെ നിർത്തിയിരിക്കുന്നു എന്നു മനസ്സിലാക്കിയതിനാൽ അനിമൽ ലീഗൽ ഫോഴ്സ് പ്രവർത്തകർ എത്തിയാണ് തന്നെ സ്റ്റേഷന് പുറത്ത് കടത്തിയതെന്നും ഏംഗൽസ് പരാതിയൽ സൂചിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP