Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അവശ്യ സാധനമായി' ഹാൻസ് വിറ്റ കേസിൽ വ്യാപാരി അറസ്റ്റിൽ; വാഷ് തയാറാക്കി കൊണ്ടിരുന്ന മൂന്നു പേരെ പൊക്കിയത് വീടിന്റെ അടുക്കളയിൽ നിന്ന്; മറ്റൊരുവൻ വീട്ടിൽ സൂക്ഷിച്ചിരുന്നത് 22 ചാക്ക് ഹാൻസ്: നൂറുകണക്കിന് യുവാക്കൾ സന്നദ്ധ സേവനത്തിന് ഇറങ്ങുമ്പോൾ പത്തനംതിട്ടയ്ക്ക് നാണക്കേടായി ഇങ്ങനെയും ചിലർ

'അവശ്യ സാധനമായി' ഹാൻസ് വിറ്റ കേസിൽ വ്യാപാരി അറസ്റ്റിൽ; വാഷ് തയാറാക്കി കൊണ്ടിരുന്ന മൂന്നു പേരെ പൊക്കിയത് വീടിന്റെ അടുക്കളയിൽ നിന്ന്; മറ്റൊരുവൻ വീട്ടിൽ സൂക്ഷിച്ചിരുന്നത് 22 ചാക്ക് ഹാൻസ്: നൂറുകണക്കിന് യുവാക്കൾ സന്നദ്ധ സേവനത്തിന് ഇറങ്ങുമ്പോൾ പത്തനംതിട്ടയ്ക്ക് നാണക്കേടായി ഇങ്ങനെയും ചിലർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാടുമുഴുവൻ കോവിഡ് ഭീതിയിൽ വിറയ്ക്കുന്നു. സേവന സന്നദ്ധരായി നൂറു കണക്കിന് യുവാക്കൾ നാട്ടുകാർക്ക് സഹായം എത്തിക്കുന്നു. രോഗം പകരുന്നതോ ജീവന് ഭീഷണിയാകുന്നതോ വകവയ്ക്കാതെ അവർ രാപകൽ ഇല്ലാതെ നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നു.

എന്നാൽ, ഇവർക്കും നാടിനും എല്ലാം പേരുദോഷം ഉണ്ടാക്കുന്നതിനായി ചിലർ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്നുവെന്ന പേരിൽ ഹാൻസ് വിറ്റഴിച്ച വ്യാപാരി. വീടിന്റെ അടുക്കള വാറ്റു കേന്ദ്രമാക്കി മാറ്റിയ അടൂരിൽ നിന്നുള്ള പിതാവും പുത്രനും മറ്റൊരു പരിശുദ്ധത്മാവും അടക്കം മൂന്നു യുവാക്കൾ. ചാക്ക് കണക്കിന് ഹാൻസ് സംഭരിച്ച് വീട് ഗോഡൗണാക്കിയ വായ്പൂരിൽ നിന്നുള്ള ചെറുപ്പക്കാരൻ എന്നിവരെ ഇന്നലെ പത്തനംതിട്ടയിൽ പൊലീസ് അറസ്റ്റ് ചെയ്തു.

മാടമൺ താമരശേരിൽ സ്റ്റോഴ്സ് നടത്തുന്ന രാധാകൃഷ്ണൻ നായരെ (53) അവശ്യ വസ്തുവെന്ന പേരിൽ ഹാൻസ് വിറ്റതിന് പെരുനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പലചരക്ക്-സ്റ്റേഷനറി വ്യാപാരം നടത്തുന്ന ഇയാൾ ഹാൻസ് വിൽക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ആർ മനോജ്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അടൂരിൽ വീടിന്റെ അടുക്കളയിൽ ചാരായം വാറ്റിയതിന് മണക്കാല അയണിവിള പുത്തൻ വീട്ടിൽ ഡാനിയേൽ (60), മകൻ ബൈജു (30), തുവയൂർ നോർത്ത് ഒറ്റപ്ലാവിളയിൽ രാഹുൽ (26) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ 10ന് എസ്ഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഷ് പിടികൂടിയത്. ഡാനിയേലിന്റെ വീട്ടിലെ അടുക്കളയിൽ നിന്നുമാണ് വാഷ് കണ്ടെടുത്തത്. ലോക്ക് ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതായ സാഹചര്യത്തിൽ സ്വയം കുടിക്കാനും മറ്റുള്ളവർക്ക് നൽകുന്നതിനും വേണ്ടിയാണ് ഇവർ സേവന സന്നദ്ധരായത്. വായ്പൂർ കുഴിക്കാട്ട് നിയാസിന്റെ(34) വീട്ടിൽ നിന്നാണ് 22 ചാക്ക് ഹാൻസ് പെരുമ്പെട്ടി ഇൻസ്പെക്ടർ അനിൽ റാവുത്തർ പിടികൂടിയത്. നിയാസിനെ അറസ്റ്റ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP