Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഉദ്യോഗാർഥികളിൽ നിന്നു പിഎസ്‌സി പണം പിരിക്കാൻ ഒരുങ്ങുന്നു; നിയമനം ഉറപ്പായവർ 1000 രൂപ അടയ്‌ക്കേണ്ടി വരും

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഉദ്യോഗാർഥികളിൽ നിന്നു പിഎസ്‌സി പണം പിരിക്കാൻ ഒരുങ്ങുന്നു; നിയമനം ഉറപ്പായവർ 1000 രൂപ അടയ്‌ക്കേണ്ടി വരും

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പിഎസ്‌സി ഉദ്യോഗാർഥികളിൽ നിന്നു ഫീസ് ഈടാക്കാൻ ഒരുങ്ങുന്നു. നിയമനം ഉറപ്പായ ഉദ്യോഗാർത്ഥികളിൽ നിന്ന് ആയിരം രൂപ ഈടാക്കാനാണ് തിങ്കളാഴ്ച ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചത്.

പരീക്ഷാ നടത്തിപ്പ് ചെലവ് കൂടിയതിനാൽ ചെലവ് ചുരുക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് നൽകാനും പരീക്ഷാ കൺട്രോളറോട് പിഎസ്‌സി നിർദ്ദേശിച്ചിട്ടുണ്ട്.

കായികക്ഷമതാ പരീക്ഷകൾക്കുള്ള ഗ്രൗണ്ടുകളുടെ ഫീസ് ഒഴിവാക്കാൻ ആവശ്യപ്പെടും. പ്രതീക്ഷിക്കപ്പെടാവുന്ന ഒഴിവുകളിലേക്കുള്ള പരീക്ഷകൾ കുറയ്ക്കുക. ഒരു ക്ലാസ് മുറിയിൽ 20 ഉദ്യോഗാർത്ഥികൾ എന്നത് 30 ആയി ഉയർത്തുക. തുടങ്ങി വരുമാനവർധനവിനുള്ള നിർദ്ദേശങ്ങൾ പിഎസ്‌സി യോഗം ചർച്ചചെയ്തിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.

സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് അനാവശ്യ ചെലവുകൾ കുറയ്ക്കാനും ഉദ്യോഗാർഥികളിൽ നിന്നു ഫീസ് ഈടാക്കാനുമുള്ള തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പഠിച്ച ലോപ്പസ് മാത്യു കൺവീനറായ ഉപസമിതിയുടെ ചെലവു ചുരുക്കൽ ശുപാർശകൾ ഇന്നു നടന്ന പിഎസ്‌സി യോഗത്തിൽ സമർപ്പിച്ചിരുന്നു.

ഇതിനെ തുടർന്നാണ് നടപടികൾ സ്വീകരിക്കാനുള്ള നീക്കം. അമിതചെലവ് ചുരുക്കി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് പിഎസ്‌സിയോട് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പഴയ വാഹനങ്ങളുടെ ഉപയോഗം നിർത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നത് നിർത്തിവെക്കുകയും ചെയ്യും.

നിയമനം ലഭിക്കുന്നവരിൽ നിന്നു ഇതുവരെ ഫീസൊന്നും പിഎസ്‌സി ഈടാക്കിയിരുന്നില്ല. എന്നാൽ, ആയിരം രൂപ വീതം ഈടാക്കാനുള്ള നീക്കം ജനങ്ങളെ പോക്കറ്റടിക്കാനുള്ള മറ്റൊരു മാർഗമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP