Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

എൽ.ഡി. ക്ലാർക്ക് വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു; ഡിസംബർ 18 വരെ അപേക്ഷിക്കാം

എൽ.ഡി. ക്ലാർക്ക് വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു; ഡിസംബർ 18 വരെ അപേക്ഷിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു. ഡിസംബർ 18 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി. വിജയമാണ് യോഗ്യത. പ്രായം 18-36. ഉദ്യോഗാർഥികൾ 02-01-1983-നും 01-01-2001-നുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സാണ്. ഒ.ബി.സിക്ക് 39-ഉം എസ്.സി./എസ്.ടി.ക്ക് 41-ഉം. 2019 ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്.

ഈ വർഷം പ്രായപരിധി അവസാനിക്കുന്നവർക്കു കൂടി അവസരം ലഭ്യമാക്കാനുദ്ദേശിച്ചാണ് ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. നവംബർ 15 ആണ് ഗസറ്റ് തീയതി. വിശദമായ വിജ്ഞാപനം അടുത്തലക്കം 'മാതൃഭൂമി തൊഴിൽവാർത്ത'യിലുണ്ടാകും. ഒറ്റത്തവണ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്.

Stories you may Like

നിലവിലുള്ള റാങ്ക്പട്ടികയുടെ മൂന്നുവർഷ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും. അതോടെ പുതിയ റാങ്ക്പട്ടിക നിലവിൽവരും. കഴിഞ്ഞ എൽ.ഡി. ക്ലാർക്ക് വിജ്ഞാപനത്തിന് 17.94 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇത്തവണ അത് 18 ലക്ഷം കവിയുമെന്നാണ് കരുതുന്നത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP