Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

കോവിഡ് ജാഗ്രതാ നിർദ്ദേശം അവഗണിച്ചും കൂട്ടത്തോടെ പരീക്ഷ നടത്താനൊരുങ്ങി പിഎസ്‌സി; അടുത്ത മാസം നടക്കാനിരിക്കുന്നത് മൂന്ന് പ്രധാന പരീക്ഷകൾ; പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവരിൽ കൂടുതലും കൈക്കുങ്ങളുള്ള അമ്മമാരും ഗർഭിണികളും: കോവിഡ് ബാധിതർ രോഗവിവരം മറച്ചുവച്ചു പരീക്ഷയ്ക്ക് എത്താനും സാധ്യത

കോവിഡ് ജാഗ്രതാ നിർദ്ദേശം അവഗണിച്ചും കൂട്ടത്തോടെ പരീക്ഷ നടത്താനൊരുങ്ങി പിഎസ്‌സി; അടുത്ത മാസം നടക്കാനിരിക്കുന്നത് മൂന്ന് പ്രധാന പരീക്ഷകൾ; പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവരിൽ കൂടുതലും കൈക്കുങ്ങളുള്ള അമ്മമാരും ഗർഭിണികളും: കോവിഡ് ബാധിതർ രോഗവിവരം മറച്ചുവച്ചു പരീക്ഷയ്ക്ക് എത്താനും സാധ്യത

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും കൂട്ടത്തോടെ പരീക്ഷ നടത്താനൊരുങ്ങി പിഎസ്‌സി. അടുത്ത മാസം നിരവധി പിഎസ്‌സി പരീക്ഷകളാണ് നടക്കാനിരിക്കുന്നത്. ഈ പരീക്ഷകൾക്കായി നിരവധി ഉദ്യോഗാർത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത് എന്നതും നിലവിലെ സാഹചര്യത്തിൽ ഗൗരവം കൂട്ടുന്നു. അടുത്ത മാസത്തെ അസി. പ്രഫസർ, എൽപി സ്‌കൂൾ അസിസ്റ്റന്റ്, യുപി സ്‌കൂൾ അസിസ്റ്റന്റ് പരീക്ഷ എഴുതാനിരിക്കുന്നവരിൽ 80% ഉദ്യോഗാർഥികളും വനിതകളാണ്. അവരിൽ ഗർഭിണികളും കൈക്കുഞ്ഞുങ്ങൾ ഉള്ളവരുമുണ്ട്.

ഡിസംബറിൽ നടത്താനിരുന്ന പരീക്ഷ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിയിട്ടും നവംബറിലെ പരീക്ഷ മാറ്റാൻ തയാറാകാത്ത നിലപാടാണ് പിഎസ്‌സി സ്വീകരിച്ചിരിക്കുന്നത്. അസി. പ്രഫസർ തസ്തികയ്ക്കു കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം 3 ജില്ലകളിൽ മാത്രമാണു പരീക്ഷാകേന്ദ്രമുള്ളത്. ചില വിഷയങ്ങൾക്ക് ആകെ ഒരു ജില്ലയിൽ മാത്രമാണു പരീക്ഷാകേന്ദ്രം. രാവിലെ 10ന് ആരംഭിക്കുന്ന പരീക്ഷയ്ക്കു തലേദിവസം എത്തേണ്ടി വരും. താമസിക്കാൻ ലോഡ്ജ് പോലും കിട്ടാത്ത അവസ്ഥയാണ്.

നവംബർ 7നും 24നും നടത്താനിരിക്കുന്ന എൽപി, യുപി അസിസ്റ്റന്റ് പരീക്ഷകളുടെ അവസ്ഥയും ഇതു തന്നെ. മറ്റൊരവസരം കിട്ടില്ലെന്നതിനാൽ കോവിഡ് ബാധിതർ രോഗവിവരം മറച്ചുവച്ചു പരീക്ഷയ്ക്ക് എത്തിയേക്കും എന്നതും ആശങ്കയുണ്ടാക്കുന്നു. നിലവിൽ പരീക്ഷ അടിയന്തരമായി നടത്തേണ്ട സാഹചര്യമില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. അസി. പ്രഫസർ തസ്തികയിലേക്ക് ഇപ്പോൾ പരീക്ഷ നടത്താനിരിക്കുന്ന ഭാഷാ വിഷയങ്ങളിൽ ഒറ്റ ഒഴിവു പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

പിജി വെയിറ്റേജ് എടുത്തു കളഞ്ഞതോടെ മൂവായിരത്തിലേറെ തസ്തികകൾ ഇല്ലാതാകുകയും ചെയ്തു. ഇല്ലാത്ത ഒഴിവുകളിലേക്കാണു പിഎസ്‌സി അടിയന്തരമായി പരീക്ഷ നടത്തുന്നതെന്നും അവർ കുറ്റപ്പെടുത്തുന്നു. . കഴിഞ്ഞ ജനുവരിയിൽ അദ്ധ്യാപക തസ്തികയിലേക്കു നിയമന ശുപാർശ ലഭിച്ചവർക്കു പോലും ഇനിയും ജോലിക്കു കയറാൻ കഴിഞ്ഞിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP