Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിൽ വിജിലൻസിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണ്; പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർ വേഴാമ്പലിനെ പോലെ കാത്തിരിക്കുമ്പോൾ അനധികൃത നിയമനങ്ങൾ തകൃതിയായി നടക്കുകയാണ്; എം. ശിവശങ്കർ ഐ.ടി സെക്രട്ടറിയായിരുന്നപ്പോൾ നിരവധി അനധികൃത നിയമനങ്ങളാണ് നടത്തിയത്; സർക്കാരിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസിന്റെ പ്രവർത്തനങ്ങളെ വന്ധ്യംകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബെവ് ക്യു ആപ് സംബന്ധിച്ച് ഐ.ടി സെക്രട്ടറിക്കെതിരെയും പമ്പ തൃവേണിയിലെ മണലൂറ്റൽ സംബന്ധിച്ചും രണ്ട് പരാതികൾ താൻ വിജിലൻസിന് നൽകിയിരുന്നു. എന്നാൽ വിജിലൻസ് ഡയറക്ടർ അതിൽ ഇതേവരെ ഒരു നീക്കവും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അന്വേഷിച്ചപ്പോൾ പറയുന്നത് സർക്കാറിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ്. പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ടിന്റെ പുതിയ ഭേദഗതി പ്രകാരം ഐ.എ.എസുകാരനെതിരെ അന്വേഷിക്കണമെങ്കിൽ സർക്കാറിന്റെയോ അപ്പോയിന്റിങ് അഥോറിറ്റിയുടേയോ അനുമതി വേണം. കേരളത്തിൽ വിജിലൻസിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണ്. ഒരു അഴിമതിയെ കുറിച്ചും അന്വേഷിക്കാനാവാത്ത അവസ്ഥയിലാണ് വിജിലൻസെന്നും തന്റെ പരാതിയിൽ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകണമെന്നും ചെന്നിത്തല പറഞ്ഞു.

അനധികൃത നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് ഒന്നും മറക്കാനില്ലെങ്കിൽ എന്തുകൊണ്ട് താൻ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകുന്നില്ല അന്വേഷണത്തിന് അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന പ്രവർത്തനത്തിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. എം. ശിവശങ്കർ ഐ.ടി സെക്രട്ടറിയായിരുന്നപ്പോൾ നിരവധി അനധികൃത നിയമനങ്ങളാണ് നടത്തിയത്.

പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് ശേഷം നിയമനം ലഭിച്ചവരൊക്കെ രാജി വെച്ച് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർ വേഴാമ്പലിനെ പോലെ കാത്തിരിക്കുമ്പോൾ അനധികൃത നിയമനങ്ങൾ തകൃതിയായി നടക്കുകയാണ്. അതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.നാണയം വിഴുങ്ങിയ കുട്ടിക്ക് ചികിത്സ കിട്ടാതെ മരിച്ചത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. അതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP