Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് അപ്രഖ്യാപിത നീയമന നിരോധനം; കാലാവധി തീരുന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടണമെന്ന് ശൂരനാട് രാജശേഖരൻ; ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് ഉൾപ്പെടെ നിലവിലുള്ള എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി തീരുന്ന മുറയ്ക്ക് നീട്ടണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ്

സംസ്ഥാനത്ത് അപ്രഖ്യാപിത നീയമന നിരോധനം; കാലാവധി തീരുന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടണമെന്ന് ശൂരനാട് രാജശേഖരൻ; ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് ഉൾപ്പെടെ നിലവിലുള്ള എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി തീരുന്ന മുറയ്ക്ക് നീട്ടണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത നീയമന നിരോധനമാണുള്ളതെന്നും കാലാവധി തീരുന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ.

കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയാണ് പി.എസ്. സി.. ഇന്നല്ലെങ്കിൽ നാളെ സർക്കാർ സർവീസിൽ കയറിപ്പറ്റാനാവുമെന്ന പ്രതീക്ഷയാണ് പകലന്തിയോളം പണിയെടുത്തു രാവുകൾ പകലാക്കി അഹോരാത്രം പ്രയത്‌നിക്കുവാൻ ലക്ഷക്കണക്കിന് യുവജനത്തിന് പ്രേരണയും പ്രചോദനവുമാകുന്നതെന്നും ഡോ. ശൂരനാട് രാജശേഖരൻ കൂട്ടിച്ചേർത്തു.

തുടർച്ചയായ പ്രകൃതിദുരന്തങ്ങളും പകർച്ച വ്യാധിയും സർക്കാരിന്റെ ധൂർത്തും സാമ്പത്തികതകർച്ച സൃഷ്ടിച്ചൂ എന്ന വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്ന പേരിൽ നടപ്പിലാക്കുന് പുനർവിന്യാസവും പുനർനിർണയവും മൂലം വിവിധ വകുപ്പുകളിലുള്ള റാങ്ക് ലിസ്റ്റ് നിയമനം 10% പോലും നടക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.

46285 പേർ ഉൾപ്പെട്ട ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് ഉൾപ്പെടെ നിലവിലുള്ള എല്ലാ റാങ്ക് ലിസ്റ്റുകളുടെയുംകാലാവധി തീരുന്ന മുറയ്ക്ക് 6 മാസം വരെ നീട്ടിനൽകണം-ശൂരനാട് സർക്കാരിനോട് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP