Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ പുറത്താക്കൽ ഇന്ത്യയുടെ ആത്മാവ് ഇല്ലാതാക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള; എന്നാൽ അങ്ങിനെ സംഭവിക്കില്ല; പൗരത്വ ഭേദഗതിക്കെതിരെ അവിടെയും ഇവിടെയും തൊടാതെ പ്രതികരിച്ച് പിള്ള

പൗരത്വ പുറത്താക്കൽ ഇന്ത്യയുടെ ആത്മാവ് ഇല്ലാതാക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള; എന്നാൽ അങ്ങിനെ സംഭവിക്കില്ല; പൗരത്വ ഭേദഗതിക്കെതിരെ അവിടെയും ഇവിടെയും തൊടാതെ പ്രതികരിച്ച് പിള്ള

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബിജെപിയിലെ സൗമ്യ മുഖമാണ് അഡ്വ. പി എസ് ശ്രീധരൻ പിള്ള. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധം കത്തുമ്പോഴും ബിജെപി പ്രതിരോധത്തിലായപ്പോഴും പിള്ള കാര്യമായ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ഇപ്പോഴിതാ അവിടെയും ഇവിടെയും തൊടാത്തൊരു പ്രതികരണവുമായി ശ്രീധരൻപിള്ള രംഗത്ത്. ഒരു വിഭാഗത്തെ പൗരത്വ ഭേദഗതിയുടെ പേരിൽ പുറത്താക്കുന്ന അവസ്ഥ ഉണ്ടായാൽ ഇന്ത്യ ഇന്ത്യയല്ലാതാകുമെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. അങ്ങനെയൊന്നുമുണ്ടാകില്ല. എന്നാൽ ഇന്ന് സി.എ.എയെക്കുറിച്ച് ഏറെ തെറ്റിദ്ദരിപ്പിക്കൽ നടക്കുന്നതുകൊണ്ടാണിത്. സത്യം വരുന്നതിന് മുൻപേ അസത്യത്തിന് വേരോട്ടം കിട്ടിയിരിക്കുന്ന അവസ്ഥയാണിന്നെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ഗവൺമെന്റ് കൊണ്ടുവരുന്ന ബില്ലിനെതിരെ ജനങ്ങൾക്ക് തങ്ങളുടെ എതിരഭിപ്രായം പറയാം. വിമർശിക്കാം. അതൊന്നും തെറ്റായ കാര്യമല്ല. അതവരുടെ സ്വാതന്ത്ര്യമാണ്. നജ്മ ഹെപ്ത്തുല്ലയെയും ആരീഫ് ഖാനെയും തടയുകയാണ് കേരളത്തിൽ. എന്നാൽ അരീഫ് ഖാനെ അനുകൂലിച്ച എന്നെ ഇതു വരെ കേരളത്തിൽ തന്നെ ആരും തടഞ്ഞിട്ടില്ല. എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കാമിതെന്നും ഗവർണർ പറഞ്ഞു.
ലോക ചെസ് ഫെഡറേഷൻ (ഫിഡ) വൈസ് പ്രസിഡന്റായിരുന്ന പി.ടി ഉമ്മർകോയ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യ സംഭവത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ യാതൊരു മരണമടക്കമുള്ള അത്യാഹിതങ്ങളും നടന്നില്ല. കോഴിക്കോട്ടെ വിവിധ രാഷ്ട്രീയ കക്ഷികൾ രഹസ്യമായി ഉണ്ടാക്കിയ ഐക്യത്തിന്റെ തെളിവായിരുന്നു അതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത മുതിർന്ന മാധ്യമപ്രവർത്തകൻ കെ.അബൂബക്കറിന്റെ പൗരത്വ ഭീതി പരാമർശത്തെ തുടർന്നായിരുന്നു ശ്രീധരൻ പിള്ള പൗരത്വ വിഷയത്തിൽ തുറന്ന അഭിപ്രായപ്രകടനം നടത്തിയത്.

മൂന്നു പതിറ്റാണ്ടിലേറെക്കാലം പാർലമെന്റംഗമായിരുന്ന തന്റെ പിതാവിന്റെ ജനനത്തിയതി തപ്പേണ്ട അവസ്ഥയിലാണ് താനെന്നും അടുത്ത ഒരു അനുസ്മരണ പ്രഭാഷണത്തിന് താൻ തന്നെ ഇവിടെ ഉണ്ടാകുമോ യെന്നറിയില്ലെന്നും ഇപ്പോഴത്തെ ഭരണകൂടം തുടരുന്ന അവസ്ഥയാണെങ്കിൽ അതിനാണ് സാധ്യതയെന്നുമായിരുന്നു മുൻ എംപി ബി.വി അബ്ദുല്ലക്കോയയുടെ മകനും മലയാള മനോരമ മുൻ റസിഡന്റ് എഡിറ്ററുമായിരുന്ന കെ. അബൂബക്കറിന്റെ പ്രസംഗം. വിജിൽ ഹ്യൂമൻ റൈറ്റ്സ് നടത്തിയ അനുസ്മരണ പരിപാടിയിൽ ശ്രീധരൻ പിള്ള രചിച്ച ചെസിന്റെ കുതിപ്പും കുരുക്കും എന്ന പുസ്തക പ്രകാശനവും ചടങ്ങിൽനടന്നു. പി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP