Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പ സ്‌പെഷ്യൽ സർവ്വീസ് അധിക ബസ്ചാർജ് വർദ്ധനവ്; എടിഒയെ ഉപരോധിച്ച് യുവമോർച്ച; ഉപരോധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത് നീക്കി

പമ്പ സ്‌പെഷ്യൽ സർവ്വീസ് അധിക ബസ്ചാർജ് വർദ്ധനവ്; എടിഒയെ ഉപരോധിച്ച് യുവമോർച്ച; ഉപരോധക്കാരെ പൊലീസ്  അറസ്റ്റ് ചെയ്തത് നീക്കി

പത്തനംതിട്ട: ശബരിമല തീർത്ഥാടകരിൽ നിന്ന് ചെങ്ങന്നൂർ -പമ്പ ബസ് സർവ്വീസിൽ 'സ്‌പെഷ്യൽ സർവ്വീസ്' എന്നു പറഞ്ഞ് 132 ബസ് ചാർജ് വാങ്ങുന്നതിൽ പ്രതിഷേധിച്ച് അധികബസ് ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച എ.ടി.ഒയെ ഉപരോധിച്ചു.

ചെങ്ങന്നൂർ കെ.എസ്.ആർ.ടി. സി എ.ടി.ഒ യെയാണ് യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചത്. കഴിഞ്ഞ വർഷം 96 രൂപയായിരുന്നു ബസ് ചാർജ്. അതിൽ നിന്ന് 36 അധികമായി കൂട്ടിയാണ് 132 രൂപ ഇന്നു മുതൽ ഓടുന്ന ബസിൽ തീർത്ഥാടകരിൽ നിന്ന് ഈടാകുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റി കെ.എസ്.ആർ.ടി.സി ഓഫീസിൽ എത്തി ഒരു മണിക്കൂറോളം എ.റ്റി.ഒ യെ ഉപരോധിച്ചത്.

ബിജെപി ജില്ല ജനൽ സെക്രട്ടറി എം.വി ഗോപകുമാർ, യുവമോർച്ച ജില്ല ജന:സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് രമേശ് പേരിശ്ശേരി, യുവമോർച്ച ഭാരവാഹികളായ മഹേഷ് ആലാ, വിനോദ് ചെങ്ങന്നൂർ, പ്രമോദ് കോടിയാട്ടുക്കര, അജൂബ്, എൻ.ആർ ഹരികുമാർ, ജയകൃഷ്ണൻ,ദീപു, സതീഷ്, രഞ്ജിത്ത്, സന്ദീപ്, രാജേഷ്,അരുൺ, അജിത്ത് എന്നിവർ നേതൃത്വം നൽകി.

ഉപരോധക്കാരെ പൊലീസ് എത്തി അറസ്റ്റ് ചെയ്തത് മാറ്റി ജാമ്യത്തിൽ വിട്ടു. അധിക ബസ് ചാർജ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി ബിജെപിയും യുവമോർച്ചയും രംഗത്തുവരുവെന്ന് എം.വി ഗോപകുമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP