Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടലിൽ പോകുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ തമ്മിൽ തർക്കം; ചാലിയം ഹാർബറിൽ സംഘർഷം; വള്ളം ഇറക്കുമെന്ന് ഒരുവിഭാഗം ഇറക്കില്ലെന്ന് മറുവിഭാഗവും; സ്ഥലത്ത് വൻ പൊലീസ് സന്നാഹം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് ചാലിയം ഹാർബറിൽ സംഘർഷം. കടലിൽ പോകുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് കടലിൽ പോകരുതെന്ന് ഒരു വിഭാഗവും പോകണമെന്ന് മറ്റൊരു വിഭാഗവും നിലപാടെടുത്തതാണ് സംഘർഷമുണ്ടായത്. പൊലീസ് ലാത്തി വീശി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചാലിയം ഹാർബറിൽ ഇന്ന് (ഞായറാഴ്ച) ആരും കടലിൽ പോകരുതെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇത് ലംഘിച്ച് മത്സ്യത്തൊഴിലാളികളിൽ ചിലർ രാവിലെ കടലിൽ പോകുകയായിരുന്നു. ഇവർ തിരിച്ചെത്തുമ്പോൾ തടയുമെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP