Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരിക്കൊമ്പനെ പിടികൂടണം; ഇടുക്കിയിൽ പന്തം കൊളുത്തി പ്രതിഷേധവുമായി നാട്ടുകാർ; നാട്ടിലെ സാഹചര്യം പരിസ്ഥിതി വാദികൾക്ക് അറിയില്ലെന്ന് പ്രദേശവാസികൾ

അരിക്കൊമ്പനെ പിടികൂടണം; ഇടുക്കിയിൽ പന്തം കൊളുത്തി പ്രതിഷേധവുമായി നാട്ടുകാർ; നാട്ടിലെ സാഹചര്യം പരിസ്ഥിതി വാദികൾക്ക് അറിയില്ലെന്ന് പ്രദേശവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ പന്തം കൊളുത്തി പ്രതിഷേധവുമായി പ്രദേശവാസികൾ. വൈകീട്ട് ശാന്തൻപാറയിലും സൂര്യനെല്ലിയിലും നാട്ടുകർ പ്രതിഷേധിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പന്തം കൊളുത്തി പ്രകടനം നടത്തിയാണ് പ്രതിഷേധിച്ചത്.

ആനയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു. അരിക്കൊമ്പന്റെ ആക്രമണത്തിൽ പ്രദേശത്ത് ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വീടുകൾ നശിപ്പിച്ചു. കോടതിക്കും പരിസ്ഥിതി വാദികളെന്ന് അവകാശപ്പെടുന്നവർക്കും നാട്ടിലെ സാഹചര്യം അറിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ഞായറാഴ്ച അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനം വകുപ്പിന്റെ ദൗത്യം ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് മാറ്റിവച്ചിരുന്നു. മൃഗ സംരക്ഷണ സംഘടന സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP