Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗോഡ്‌സെയ്ക്ക് വീരപരിവേഷം നൽകുന്ന രാഷ്ട്രീയ പ്രവർത്തകരുടെ നിലപാടിനെതിരെ പാലാ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാന്റെ പ്രതിഷേധം; ഗാന്ധിജിയെ വിമർശിച്ചോളൂ...അധിക്ഷേപമരുതെന്ന പ്ലക്കാർഡുമേന്തി എബി ജെ ജോസ്; കൊലപാതകികൾക്ക് വീരപരിവേഷം നൽകുന്നത് തലമുറകൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും എബി

ഗോഡ്‌സെയ്ക്ക് വീരപരിവേഷം നൽകുന്ന രാഷ്ട്രീയ പ്രവർത്തകരുടെ നിലപാടിനെതിരെ പാലാ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാന്റെ പ്രതിഷേധം; ഗാന്ധിജിയെ വിമർശിച്ചോളൂ...അധിക്ഷേപമരുതെന്ന പ്ലക്കാർഡുമേന്തി എബി ജെ ജോസ്; കൊലപാതകികൾക്ക് വീരപരിവേഷം നൽകുന്നത് തലമുറകൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും എബി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ഗാന്ധി ഘാതകന് വീരപരിവേഷം നൽകുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും നിലപാടിനെതിരെ പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ഒറ്റയാൾ പ്രതിഷേധം നടത്തി. ഗാന്ധിജിയെ വിമർശിച്ചോളൂ, അധിക്ഷേപമരുതെന്ന പ്ലക്കാർഡുമേന്തിയായിരുന്നു എബിയുടെ ഒറ്റയാൾ പ്രതിഷേധം.

കൊലപാതകികൾക്ക് വീരപരിവേഷം നൽകുന്നത് തലമുറകൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് എബി ജെ. ജോസ് ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ ജീവൻ കവരുന്നത് ഭീകരപ്രവർത്തനം തന്നെയാണ്. തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്നു ഗാന്ധിജി പറഞ്ഞപോലെ പറയാൻ ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഒരു നേതാവിനും പറയാൻ സാധിക്കുകയില്ല. കമാൺഡോകളുടെ തോക്കുകൾക്കിടയിൽ നിന്ന് വീരവാദം മുഴക്കുന്ന നേതാക്കളാണ് നമുക്ക് മുന്നിലുള്ളത്.

ഗാന്ധി ഘാതകന് വീരപരിവേഷം നൽകിയവർ അജ്മൽ കസബിനെയും ബിൽ ലാദനെയും വീരന്മാരായി കരുതുന്നവരാണ്. ഗാന്ധിജി പഠിപ്പിച്ചത് അഹിംസയുടെ മാർഗ്ഗമാണ്. ഗാന്ധിജിയെ ആശയപരമായി എതിർക്കാനാവാത്തവരാണ് ഹിംസയുടെ പ്രവാചകരായി രംഗത്ത് വന്നിരിക്കുന്നത്.ഹിംസയുടെ പ്രചാരകർക്കെതിരെ ഇന്ത്യ മുഴുവൻ പ്രതിഷേധിക്കണം. സമാധാനം ആഗ്രഹിക്കുന്ന ജനതയ്ക്ക് ഒരിക്കലും ഒരു കൊലപാതകിയെ അംഗീകരിക്കാൻ കഴിയില്ല. കൊലപാതകികളെ വീരന്മാരാക്കുന്നവരുടെ മാനസികനില പരിശോധനാ വിധേയമാക്കണം.

ഗാന്ധി നിന്ദക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകും. രാഷ്ട്രപിതാവിനെ നിരന്തരം അവഹേളിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗാന്ധി നിന്ദ ചെറുക്കാൻ ഗാന്ധിയൻ സംഘടനകളുടെ ഏകോപന സമിതി രൂപീകരിക്കുമെന്നും എബി ജെ. ജോസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP