Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

മേനകാ ഗാന്ധിക്കെതിരെ മലപ്പുറത്ത് വ്യാപക പ്രതിഷേധം; മുസ്ലിംലീഗ് വക്കീൽ നോട്ടീസയച്ചു; വർഗീയ വിഷം തുപ്പാനെന്ന പേരിൽ പ്രതീകാത്മകമായി കോളാമ്പി അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ്; കേസെടുക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യം

മേനകാ ഗാന്ധിക്കെതിരെ മലപ്പുറത്ത് വ്യാപക പ്രതിഷേധം; മുസ്ലിംലീഗ് വക്കീൽ നോട്ടീസയച്ചു; വർഗീയ വിഷം തുപ്പാനെന്ന പേരിൽ പ്രതീകാത്മകമായി കോളാമ്പി അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ്; കേസെടുക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യം

ജംഷാദ് മലപ്പുറം

 മലപ്പുറം: മൂൻകേന്ദ്രമന്ത്രിയും ബി.ജെ.ബി നേതാവും നിലവിലെ എംപിയുമായ മേനകാഗാന്ധിക്കെതിരെ മലപ്പുറത്ത് വ്യാപക പ്രതിഷേധം.പാലക്കാട് ആനക്കുണ്ടായ ദാരുണമായ സംഭവത്തിൽ മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ ബിജെപി എംപി മേനക ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് വക്കീൽ നോട്ടിസും അയച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പാർട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്. പരാമർശം പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, ജനറൽ സെക്രട്ടറി അഡ്വ.അബൂ സിദ്ദീഖ് എന്നിവർ മുഖേന അയച്ച നോടീസിൽ പറയുന്നത്. അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറഞ്ഞു.

വർഗീയ വിഷം തുപ്പാൻ കൊളാമ്പിയും അയച്ചുകൊടുത്ത് യൂത്ത്കോൺഗ്രസ്, കേസെടുക്കണമെന്നും മാപ്പുപറയണമെന്നും കോൺഗ്രസും ലീഗും. അതേ സമയം മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തിയതിനെ സേവ് മലപ്പുറം ഫോറവും പ്രതിഷേധിച്ചു. പാലക്കാട് ജില്ലയിൽ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെടുത്തിയാണ് മനേകാ ഗാന്ധി മലപ്പുറം ജില്ലക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണങ്ങൾ ജില്ലാ രൂപീകരണം മുതൽ തുടങ്ങിയിട്ടുള്ളതാണ്. സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം ആരോപണങ്ങൾ പതിവുള്ളതാണ്. ജില്ലയിൽ തന്നെയുള്ള അബലങ്ങൾക്ക് നേരെ ആസൂത്രിത ആക്രമണങ്ങൾ ഞ ൈതന്നെ നടത്തുകയും ആരോപണം ജില്ലയിലെ മുസ്ലിംകൾക്ക് നേരെ നടത്തി ജില്ലയെ തന്നെ അപമാനിക്കുകയാണ് പതിവ്.

എന്നാൽ ആദ്യഘട്ടത്തിൽ അന്വേഷണം നടത്തുമ്പോൾ തന്നെ സംഘ പരിവാർ പ്രവർത്തകർ പിടിയിലാകുന്നതോട് കൂടെ അന്വേഷണം പാതി വഴിയിൽ അവസാനിക്കും. അപ്പോഴേക്കും ജില്ലയെ അപകീർത്തിപ്പെടുത്തിയ വാർത്ത ഉത്തേരേന്ത്യൻ ഗ്രൂപ്പ് ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ടാകും. ഇത്തരം നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി സേവ് മലപ്പുറം ഫോറം രംഗത്തുണ്ടാകുമെന്ന് സേവ് മലപ്പുറം ഫോറം ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നിരന്തരം ശ്രമം നടത്തുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അധികാരികൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ ജനറൽ കൺവീനർ ഗഢ ഷാജി അദ്ധ്യക്ഷത വഹിച്ചു. പി.സുന്ദർരാജൻ, കെ.പി.ഒ.റഹ്മത്തുള്ള, ജഗ നാരായണൻ, അറ്ര േസഷംസുദ്ധീൻ, ലൗലി ഹംസ ഹാജി, അഡ്വക്കറ്റ് സാദിഖ് നടുതൊടി അഹദ് വളാഞ്ചേരി എന്നിവർ സംസാരിച്ചു.

നിരന്തരമായി മലപ്പുറം ജില്ലയെ അപമാനിക്കുന്ന മനേകാ ഗാന്ധിക്ക് എതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ആവശ്യപ്പെട്ടു.പാലക്കാട് ജില്ലയിൽ ആന ചെരിഞ്ഞ സംഭവത്തെ വർഗീയവൽക്കരിക്കുന്നതിന് വേണ്ടി മാത്രം മലപ്പുറ ജില്ലയിൽ വെച്ച നടന്നതായി വാർത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളും പരാമർശിച്ചു ജില്ലയെ അപകീർത്തിപ്പെടുത്തുന്ന മനേകാ ഗാന്ധിക്ക് മലപ്പുറം ജില്ലയുടെ ചരിത്രം പഠിക്കുന്നതിനു ജില്ലയുടെ ചരിത്ര പുസ്തകവും ഭൂപടവും അയച്ചുകൊടുക്കുന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരം വർഗീയ വിഷം തുപ്പുന്ന മനേകാ ഗാന്ധിക്ക് തുപ്പുന്നതിന് വേണ്ടി കൊളാമ്പിയും അയച്ചു കൊടുത്തു. മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് കെ. പി ശറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ നൗഫൽ ബാബു, ഇസ്ലാഹ് പള്ളിപ്പുറം, പി.ജിജി മോഹൻ, അൻവർ ചിറ്റത്തുപാറ, സഈദ് പൂങ്ങാടൻ, റാഷിദ് പൂക്കോട്ടൂർ, സാദിക്ക് പൂക്കാടൻ എന്നിവർ സംസാരിച്ചു.

മനേകാ ഗാന്ധിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് റിയാസ് മുക്കോളി പരാതി നൽകി.
അതേ സമയം ആന ചെരിഞ്ഞ സംഭവത്തിൽ, മലപ്പുറം ജില്ലയുടെ പൈതൃകത്തെയും സംസ്‌കാരത്തെയും അവഹേളിക്കുന്ന തരത്തിൽ വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാവ് മേനക ഗാന്ധി പ്രസ്താവന പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നു മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി. എന്ത് അബദ്ധവും കല്ല്വെച്ച നുണയും ഒരു മടിയുംകൂടാതെ പറയാൻ കഴിയുന്ന ആളാണെന്നു ബോധ്യപ്പെടുത്തുന്ന പ്രസ്താവനയാണിത്. ആന ചെരിഞ്ഞതിൽ മേനക ഗന്ധിക്ക് മാത്രമല്ല ജന്തു മൃഗാദികളെ സ്‌നേഹിക്കുന്ന കേളത്തിലെ എല്ലാവർക്കും ദുഃഖമുണ്ട്.

പക്ഷേ ഈ സംഭവമുണ്ടായപ്പോൾ വർഗീയപരമായ വികാരാവേശം കൊണ്ട് മലപ്പുറം ഇന്ത്യയിൽ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന സ്ഥലമാണെന്ന് പോലും അവർ പറഞ്ഞുവെച്ചു. സംഭവം നടന്നത് പാലക്കാടാണെന്ന വിവരം പോലും അന്വേഷിച്ച് മനസ്സിലാക്കുന്നതിന് മുമ്പ് കാണിച്ച അമിതാവേശം എല്ലാവരെയും ലജ്ജിപ്പിക്കുന്നതാണ്. മലപ്പുറത്തെ ആക്ഷേപിക്കുന്നത് അവർ ഒരു ക്രൂരവിനോദമായി കാണുന്നുണ്ടായിരിക്കാം. പക്ഷേ ഇന്ത്യയിൽ താരതമ്യേന എല്ലാമതവിഭാഗങ്ങൾക്കും ജനങ്ങൾക്കും സ്‌നേഹത്തോടെ കഴിയാൻ മാതൃക കാണിച്ച നാടാണ് കേരളവും മലപ്പുറവും. എന്നാൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം അക്രമങ്ങൾ നടക്കുന്നതും കൊല ചെയ്യപ്പെടുന്നതും മേനക ഗാന്ധിയുടെ മണ്ഡലം ഉൾപ്പെടുന്ന യു.പി യിലാണ് . സത്യം പോലും പരിശോധിക്കാതെ പ്രസ് താവനകളുമായി ഇറങ്ങിച്ചാടുന്ന ഇത്തരം രാഷ്ട്രീയ നേതാക്കൾ രാജ്യത്തിന് തന്നെ അപമാനമാണെന്നും ഇ. ടി പറഞ്ഞു.

മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറത്തിനെതിരെ കടുത്ത വിദ്വേഷ പ്രസ്താവന നടത്തിയ മേനക ഗാന്ധിയുടെ നിലപാട് അസംബന്ധവും അവഹേളനപരവും അൽപ്പത്തരവുമാണെന്ന് മുസ്്‌ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസ്താവിച്ചു. മലപ്പുറത്ത് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ 'ചാണകം തളിക്കൽ' സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേനകയുടെ പ്രസ്താവന വസ്തുതയുമായി ഒരുബന്ധവുമില്ലാത്തതാണ്. വന്യമൃഗങ്ങളെ അന്യായമായി കൂട്ടംകൂടി കൊന്നൊടുക്കുമെന്ന പ്രദേശമെന്നുള്ള പ്രസ്താവനക്ക് നിദാനമായ വസ്തുത എന്താണെന്ന് പറയേണ്ട ഉത്തരവാദിത്വം മേനകക്കുണ്ട്. സുബ്രഹ്മണ്യസ്വാമി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നിരവധി തവണ പറഞ്ഞിട്ടും സ്ഥാപിക്കപ്പെടാൻ കഴിയാതെ പോയ കളവിനെ വീണ്ടും ആവർത്തിച്ച് സ്ഥാപിച്ചെടുക്കാമെന്നുള്ളത് മേനകയുടെ വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മാർഗ്ഗത്തിലൂടെ ഇത്തരം അസഭ്യ പ്രസ്താവനകളെ പൊതുസമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എൻ ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അൻവർ മുള്ളമ്പാറ,ജില്ലാ സെക്രട്ടറി ബാവ വിസപ്പടി, മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി അഷ്‌റഫ് പാറച്ചോടൻ, ഭാരവാഹികളായ എൻ പി അക്‌ബർ, ഹക്കീം കോൽമണ്ണ, കെ പി സവാദ്, ഹുസൈൻ ഉള്ളാട്ട്, ഷാഫി കാടേങ്ങൽ, ഷരീഫ് മുടിക്കോട്, സൈഫു വല്ലാഞ്ചിറ, സി പി സാദിഖലി, സുബൈർ മൂഴിക്കൽ, സദാദ് കാമ്പ്ര, ഫെബിൻ കളപ്പാടൻ, നവാഷിദ് ഇരുമ്പൂഴി, സ്വാലിഹ് മാടമ്പി നേതൃത്വം നൽകി.

മലപ്പുറം ജില്ലക്കെതിരെ വ്യാജ വാർത്തയും വംശീയതയും പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി നേതാവ് മനേക സജ്ഞയ് ഗാന്ദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി പരാതി നൽകി. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബാണ് മനേക ഗാന്ധിക്കെതിരെ ജില്ല പൊലീസ് മേധാവിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. 'മലപ്പുറം അതിന്റെ തീവ്രമായ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവയ്ക്ക് പ്രസിദ്ധമാണ്.ഒരു വേട്ടക്കാരനെതിരെയും വന്യജീവി കൊലപാതകിക്കെതിരെയും ഇതുവരെയായി ഒരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ടാണ് അവർ ഇത് ചെയ്തുകൊണ്ടേയിരിക്കുന്നത്.' പാർലമെന്റംഗമായ മനേക സജ്ഞയ് ഗാന്ധി 2020 ജൂണ് മൂന്നിന് ട്വീറ്ററിലെഴുതിയ വരികളാണ് മുകളിൽ സൂചിപ്പിച്ചത്. ഈ ട്വീറ്റിന് പുറമെ എ.എൻ.ഐ എന്ന വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും മനേക ഗാന്ധി മലപ്പുറം ജില്ലക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും വിദ്വേഷവും പ്രചരിപ്പിച്ച് സാമുദായിക സംഘർഷത്തിന് ശ്രമിക്കുന്നുണ്ട്. പ്രസ്തുത അഭിമുഖത്തിൽ മതസ്പർദ്ധ വളർത്തുന്ന പരാമർശങ്ങളും മലപ്പുറം സാമുദായിക സംഘർഷത്തിന്റെ കേന്ദ്രമാണെന്നും പ്രകടമായി തന്നെ മനേക സജ്ഞയ് ഗാന്ധി പറയുന്നുണ്ട്.

മലപ്പുറത്ത് ക്രിമിനൽ സ്വഭാവവും സാമുദായിക സംഘർഷവും ക്രിമിനൽ റേറ്റിങ്ങും കൂടുതലാണെന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന മനേക ഗാന്ധി മൃഗങ്ങൾക്കെതിരെ ആക്രമണങ്ങൾ മലപ്പുറത്ത് കൂടുതലാണെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. മതസ്പർധയും വിദ്വേഷവും നിറഞ്ഞ മനേക ഗാന്ധിയുടെ പ്രസ്താവനക്ക് ശേഷം മലപ്പുറം ജില്ലക്കും ജില്ലയിലെ ചില പ്രത്യേക മതവിഭാഗങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് വെറുപ്പുൽപാദനവും നടക്കുന്നുണ്ട്.അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് കൊണ്ടും മതസ്പർദ്ധ വളർത്തുകയും പ്രദേശപരമായ വിഭാഗീയതക്ക് ശ്രമിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ വെറുപ്പുൽപാദന കാമ്പയിന് തുടക്കം കുറിക്കുകയും ചെയ്ത മനേക സജ്ഞയ് ഗാന്ധിയുടെ പ്രവർത്തനങ്ങളെ ക്രിമിനൽ കുറ്റമായിക്കണ്ട് മനേക സജ്ഞയ് ഗാന്ധിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ജില്ലയുടെ സംസ്‌കാരവും പൈതൃകവും മനസ്സിലാക്കാതെ മലപ്പുറം ജില്ലയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധി പ്രസ്താവന പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം എന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് വി വി പ്രകാശ് ആവശ്യപ്പെട്ടു.

മത സൗഹാർദ്ദത്തോടെ കൂടി ജനങ്ങൾ ജീവിക്കുന്ന മലപ്പുറത്ത് ബോധപൂർവ്വമായി വിഭാഗീയത ഉണ്ടാക്കാൻ ഉള്ള സംഘപരിവാർ ശക്തികളുടെ ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള വിലകുറഞ്ഞ പ്രസ്താവനകൾ ഇതിനെ ജനങ്ങൾ പുച്ഛിച്ചു തള്ളും എന്നും അഡ്വ വി വി പ്രകാശ് പറഞ്ഞു. മലപ്പുറം ജില്ല ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാർ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതൽ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നടങ്ങുന്ന വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ ക്ക് നൽകിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയത്. ഇതിനെതിരെ എസ്‌ഐ.ഒ. മലപ്പുറം ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളി ഡി ജി പിക്ക് പരാതി നൽകി.

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് കൊണ്ടും മതസ്പർദ്ധ വളർത്തുകയും പ്രദേശപരമായ വിഭാഗീയതക്ക് ശ്രമിക്കുകയും ചെയ്ത മനേക സജ്ഞയ് ഗാന്ധിയുടെ പ്രവർത്തനങ്ങളെ ക്രിമിനൽ കുറ്റമായിക്കണ്ട് നിയമ നടപടി എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തിയതിനെ സേവ് മലപ്പുറം ഫോറം അപലപിച്ചു.

പാലക്കാട് ജില്ലയിൽ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെടുത്തിയാണ് മനേകാ ഗാന്ധി മലപ്പുറം ജില്ലക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണങ്ങൾ ജില്ലാ രൂപീകരണം മുതൽ തുടങ്ങിയിട്ടുള്ളതാണ്. സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം ആരോപണങ്ങൾ പതിവുള്ളതാണ്.

ജില്ലയിൽ തന്നെയുള്ള അബലങ്ങൾക്ക് നേരെ ആസൂത്രിത ആക്രമണങ്ങൾ ഞ ൈതന്നെ നടത്തുകയും ആരോപണം ജില്ലയിലെ മുസ്ലിംകൾക്ക് നേരെ നടത്തി ജില്ലയെ തന്നെ അപമാനിക്കുകയാണ് പതിവ്. എന്നാൽ ആദ്യഘട്ടത്തിൽ അന്വേഷണം നടത്തുമ്പോൾ തന്നെ സംഘ പരിവാർ പ്രവർത്തകർ പിടിയിലാകുന്നതോട് കൂടെ അന്വേഷണം പാതി വഴിയിൽ അവസാനിക്കും. അപ്പോഴേക്കും ജില്ലയെ അപകീർത്തിപ്പെടുത്തിയ വാർത്ത ഉത്തേരേന്ത്യൻ ഗ്രൂപ്പ് ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ടാകും. ഇത്തരം നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി സേവ് മലപ്പുറം ഫോറം രംഗത്തുണ്ടാകുമെന്ന് സേവ് മലപ്പുറം ഫോറം ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നിരന്തരം ശ്രമം നടത്തുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അധികാരികൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ ജനറൽ കൺവീനർ ഗഢ ഷാജി അദ്ധ്യക്ഷത വഹിച്ചു. പി.സുന്ദർരാജൻ, കെ.പി.ഒ.റഹ്മത്തുള്ള, ജഗ നാരായണൻ, അറ്ര േസഷംസുദ്ധീൻ, ലൗലി ഹംസ ഹാജി, അഡ്വക്കറ്റ് സാദിഖ് നടുതൊടി അഹദ് വളാഞ്ചേരി എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP