Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഴയ നിയമത്തിൽ അഞ്ച് ഹെക്ടറിൽ കൂടുതലുള്ള ഖനനങ്ങൾക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമായിരുന്നു; ഇഐഎ കരട് വിജ്ഞാപനത്തിൽ 100 ഹെക്ടർ എന്നും; വിവാദ ഭേദഗതികൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം മലപ്പുറം ജില്ലാകമ്മിറ്റി

പഴയ നിയമത്തിൽ അഞ്ച് ഹെക്ടറിൽ കൂടുതലുള്ള ഖനനങ്ങൾക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമായിരുന്നു; ഇഐഎ കരട് വിജ്ഞാപനത്തിൽ 100 ഹെക്ടർ എന്നും; വിവാദ ഭേദഗതികൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം മലപ്പുറം ജില്ലാകമ്മിറ്റി

ജംഷാദ് മലപ്പുറം

മലപ്പുറം: പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിലെ വിവാദ ഭേദഗതികൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആന്റി കറപ്ഷൻ & ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പഴയ നിയമത്തിൽ അഞ്ച് ഹെക്ടറിൽ കൂടുതലുള്ള ഖനനങ്ങൾക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമായിരുന്നു അതിപ്പോൾ 100 ഹെക്ടർ എന്നാണ് പുതിയ കരട് വിജ്ഞാപനത്തിലുള്ളത് നിലവിൽ 20,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്ത്രതിയുള്ള കെട്ടിടങ്ങൾക്കെല്ലാം പഠനം ആവശ്യമായിരുന്നു. എന്നാലിത് 1.5 ലക്ഷം ചതുരശ്ര അടിയാക്കി മാറ്റിയിരിക്കുന്നു.

വീടുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും സമീപം തുടങ്ങുന്ന ഫാക്ടറികൾക്ക് മുൻകൂർ അനുമതി ആവശ്യമില്ല. പാരിസ്ഥിതിക അനുമതിക്കായി അപേക്ഷിച്ച് 15 ദിവസം കഴിഞ്ഞിട്ടും അനുമതി കിട്ടിയില്ലെങ്കിൽ അനുമതി കിട്ടിയതായി കണക്കാക്കും തുടങ്ങിയ കരട് വിജ്ഞാപനം വൻകിട കുത്തകകളെ സഹായിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയതാണ്. ഇത്തരം നിയമങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതാണ്.നിരന്തരം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന കേരളം ഉൾപ്പെടെയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഇത്തരം ഇളവുകൾനൽകുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകും. മാത്രമല്ല പൊതു ജന അഭിപ്രായം സ്വീകരിക്കുക എന്ന കീഴ്‌വഴക്കവും ഇവിടെ ഉപേക്ഷിക്കപ്പെടുന്നു.

ബി. 2 .കാറ്റഗറിയിൽ ഉൾപ്പെട്ട പദ്ധതികളായ ആസിഡ് നിർമ്മാണം, രാസകീടനാശിനികൾ, ബയോ മെഡിക്കൽ മാലിന്യ സംസ്‌ക്കരണ യൂണിറ്റ്, അതിവേഗ ഇടനാഴികൾ ,എക്സ്സ്പ്രസ്സ് ഹൈവേ എന്നിവയെല്ലാം വരുന്നതിന് പൊതുജനാഭിപ്രായം ഇതു പ്രകാരം ആരായേണ്ടതില്ല. പൊതുജനങ്ങൾക്ക് ഇടപെടാനുള്ള അവസരങ്ങൾ ഇല്ലാതാക്കി പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാൻ വൻകിടക്കാർക്ക് ഒത്താശ ചെയ്യുന്ന ഇത്തരം നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും ഫോറം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മഠത്തിൽ രവി അധ്യക്ഷ വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP