Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ മോഹൻ ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധം; ലാൽ ചിത്രങ്ങളുടെ ഷൂട്ടിങ് എറണാകുളത്ത് എവിടെ നടന്നാലും തടയുമെന്ന് എഐവൈഎഫ്; സിനിമയിൽ നായകനെങ്കിലും ലാൽ ജീവിതത്തിൽ വില്ലനാണെന്നും സംഘടന; പ്രതിഷേധവുമായി മഹിളാ കോൺഗ്രസും

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ മോഹൻ ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധം; ലാൽ ചിത്രങ്ങളുടെ ഷൂട്ടിങ് എറണാകുളത്ത് എവിടെ നടന്നാലും തടയുമെന്ന് എഐവൈഎഫ്; സിനിമയിൽ നായകനെങ്കിലും ലാൽ ജീവിതത്തിൽ വില്ലനാണെന്നും സംഘടന; പ്രതിഷേധവുമായി മഹിളാ കോൺഗ്രസും

കൊച്ചി: കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെതിരെ സിപിഐയുടെ യുവജന സംഘടനയുടെ പ്രതിഷേധം. അമ്മ പ്രസിഡന്റായ നടൻ മോഹൻലാലിന്റെ കോലം കത്തിച്ചാണ് എഐവൈഎഫ് പ്രതിഷേധം അറിയിച്ചത്. സമാനമായ രീതിയിൽ മഹിളാ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി.

എറണാകുളത്തെ ഫിലിം ചേംബർ ഓഫ് കോമേഴ്സിന് മുന്നിലായിരുന്നു സിപിഐ യുവജന വിഭാഗം ജില്ലാ ഘടകം പ്രതിഷേധം സംഘടിപ്പിച്ചത്. മോഹൻലാൽ ചിത്രങ്ങളുടെ ഷൂട്ടിങ് എറണാകുളത്ത് എവിടെ നടന്നാലും തടയുമെന്ന് എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ പറഞ്ഞു. ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നിൽക്കുന്ന മോഹൻലാലിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും സിനിമയിൽ നായകനെങ്കിലും ജീവിതത്തിൽ വില്ലനാണെന്നും സുനിൽ കുമാർ പറഞ്ഞു. അമ്മ പ്രസിഡന്റായിരുന്ന ഇന്നസെന്റ് രാജി വെച്ച ശേഷം മോഹൻലാൽ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത അമ്മയുടെ ജനറൽ ബോഡി യോഗത്തിലായിരുന്നു ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനമുണ്ടായത്.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയായ 'അമ്മ'യിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് 'അമ്മ' സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന്റെ കോലംകത്തിച്ചു. ആലപ്പുഴ മുല്ലയ്ക്കലായിരുന്നു മോഹൻലാലിന്റെ കോലം കത്തിച്ച് മഹിളാ കോൺഗ്രസുകാരുടെ പ്രതിഷേധം.

അമ്മ'യെ വിട്ട പെൺമക്കൾക്കും നട്ടെല്ലുള്ള താരങ്ങൾക്കും ഒപ്പമാണ് മഹിളാ കോൺഗ്രസ് എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു. വിഷയത്തിൽ സിപിഎമ്മിന്റെ മഹിളാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷൻ നിലപാട് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മുല്ലയ്ക്കൽ എ വി ജെ ജങ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തിയതിനു ശേഷമാണ് കോലത്തിന് തീകൊളുത്തിയത്. ജില്ലാ പ്രസിഡന്റ് രാജലക്ഷ്മി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. കുഞ്ഞുമോൾ രാജു, ശാന്തകുമാരി തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

പ്രതിസ്ഥാനത്തുള്ള ഒരാളെയാണ് അമ്മ തിരിച്ചെടുത്തിരിക്കുന്നത്. മോഹൻ ലാലിനെ പോലൊരു വ്യക്തിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. സംഘടന ഇക്കാര്യത്തിൽ അവധാനതയോടെ ഒരു തീരുമാനം എടുക്കണമായിരുന്നു. സംഘടനയിലെ ജനപ്രതിനിധികളായ ഇന്നസെന്റ്, ഗണേശ് കുമാർ, മുകേഷ് എന്നിവരുടെ നിലപാട് സർക്കാർ ഗൗരവമായി എടുക്കണം. ജോസഫൈൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP