Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൂടുതൽ യാത്രക്കാരെ കയറ്റി യാത്ര ചെയ്ത ദീർഘദൂര ബസ് നാട്ടുകാർ തടഞ്ഞു; റോഡിൽ കിടന്ന് പ്രതിഷേധിച്ച് യാത്രക്കാരി; വൈക്കം-എറണാകുളം റൂട്ടിൽ നാടകീയ സംഭവങ്ങൾ

കൂടുതൽ യാത്രക്കാരെ കയറ്റി യാത്ര ചെയ്ത ദീർഘദൂര ബസ് നാട്ടുകാർ തടഞ്ഞു; റോഡിൽ കിടന്ന് പ്രതിഷേധിച്ച് യാത്രക്കാരി; വൈക്കം-എറണാകുളം റൂട്ടിൽ നാടകീയ സംഭവങ്ങൾ

സ്വന്തം ലേഖകൻ

വൈക്കം: കോവിഡ് പശ്ചാത്തലത്തിൽ ബസുകളിൽ യാത്രക്ാരെ കയറ്റുന്നതിന് അടക്കം കൃത്യമായി നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഇതൊന്നും ശ്രദ്ധിക്കാതെ തോന്നിയതു പോലെ പ്രവർത്തിക്കുന്ന സംഭവങ്ങളുമുണ്ട്. അത്തരത്തിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി യാത്രക്കാരെ കയറ്റി ബസ് സർവീസ് നടത്തിയ സംഭവത്തിൽ നാട്ടുകാർ ഇടപെട്ടതോടെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ.

സർക്കാർ നിർദ്ദേശം മറികടന്ന് കൂടുതൽ യാത്രക്കാരെ കയറ്റി യാത്ര ചെയ്ത ദീർഘദൂര ബസ് നാട്ടുകാർ തടയുകായായിരുന്നു. ഇതേ തുടർന്ന് ബസിലെ യാത്രക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമായി. ബസിലെ യാത്രക്കാരി ഇറങ്ങി റോഡിൽ കിടന്നതോടെ നാടകീയ സംഭവങ്ങൾ അരങ്ങേറി. ഇന്നലെ വൈക്കം-എറണാകുളം റൂട്ടിലാണ് സംഭവം.

പൊലീസ് എത്തിയാൽ മാത്രമേ ബസ് കടത്തി വിടൂ എന്ന് പറഞ്ഞാണ് നാട്ടുകാർ ബസ് തടഞ്ഞത്. ഇതേ തുടർന്ന് യാത്രക്കാരിൽ ചിലർ പുറത്തിറങ്ങി മറ്റ് വാഹനങ്ങൾ തടഞ്ഞു. ഇതിനിടെയാണ് യാത്രക്കാരി റോഡിൽ കിടന്നത്.

സംഭവം അറിഞ്ഞ് പൊലീസ് എത്തി. ബസിൽ ഇരുന്ന് പോകാൻ കഴിയുന്നത്ര ആളുകളെ മാത്രം ഉൾപ്പെടുത്തി യാത്ര തുടരാൻ അനുവദിച്ചതോടെ പ്രശ്നം അവസാനിച്ചു. സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരെ ഉദയംപേരൂർ പൊലീസ് കേസെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP