Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കളമശേരി മെഡിക്കൽ കോളജ്: ചിലർ തെറ്റായ പ്രചരണം നടത്തുന്നു; വ്യത്യസ്തമായ ചില സമീപനങ്ങൾ പ്രചരണമുണ്ടാക്കുന്നതിനായി ഒറ്റപ്പെട്ടതായി ചിലരുടെ നാക്കിൽ നിന്നും വരുന്നുണ്ട്; അത് സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി

കളമശേരി മെഡിക്കൽ കോളജ്: ചിലർ തെറ്റായ പ്രചരണം നടത്തുന്നു; വ്യത്യസ്തമായ ചില സമീപനങ്ങൾ പ്രചരണമുണ്ടാക്കുന്നതിനായി ഒറ്റപ്പെട്ടതായി ചിലരുടെ നാക്കിൽ നിന്നും വരുന്നുണ്ട്; അത് സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർ നല്ല നിലയിൽ പ്രവർത്തിച്ചു എന്നതാണ് ഇതുവരെയുള്ള അനുഭവമെന്നും തെറ്റിദ്ധാരണാജനകമായ ഒരുപോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉയർന്നുവന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രിയിലുള്ളവർ തന്നെ പറയുന്നതു പ്രകാരം ഇക്കാര്യത്തിൽ വസ്തുതയില്ലെന്നാണ്. സർക്കാരിനെ ആക്ഷേപിക്കാൻ ആവസരങ്ങൾ നോക്കുന്ന, ഇതിന്റെ സാങ്കേതികത്വം അറിയാവുന്നവർ പോലും ഓക്സിജൻ തെറിച്ചുപോകുന്ന അവസ്ഥയൊന്നും ഇല്ലെന്നും അത് സാധ്യമല്ലെന്നും പരസ്യമായി പറയുന്ന നിലയുമുണ്ടായി.

പറഞ്ഞത് വസ്തുതയല്ലെന്ന് സമൂഹത്തിന് ബോധ്യമായി . എന്നാൽ നമ്മുടെ നാട്ടിൽ തെറ്റായ കാര്യം പ്രചരിപ്പിക്കാൻ കൂടുതൽ ശ്രമം നടക്കുകയാണ്. അതിന്റെ ഭാഗമായി ചിലർ പിന്നീട് രംഗത്ത് വരികയാണ്. അത് നിർഭാഗ്യകരമാണ്.

ഡോക്ടർമാർ നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ ചില സമീപനങ്ങൾ പ്രചരണമുണ്ടാക്കുന്നതിനായി ഒറ്റപ്പെട്ടതായി ചിലരുടെ നാക്കിൽ നിന്നും വരുന്നുണ്ട്.അത് സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP