Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാട്‌സാപ്പിലൂടെ പോസ്റ്റുകളും വീഡിയോകളും ചിത്രങ്ങളും മെസേജുകളും വഴി കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം: മൂന്നുപ്രതികൾ എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിൽ; ഒളിവിൽ കഴിയുന്ന മുഖ്യപ്രതികൾക്കായി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം

വാട്‌സാപ്പിലൂടെ പോസ്റ്റുകളും വീഡിയോകളും ചിത്രങ്ങളും മെസേജുകളും വഴി കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം: മൂന്നുപ്രതികൾ എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിൽ; ഒളിവിൽ കഴിയുന്ന മുഖ്യപ്രതികൾക്കായി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം

ആർ പീയൂഷ്

കൊച്ചി: എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ വച്ച് സെപ്റ്റംബർ 18 ന് സർക്കാറിന്റെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത മൂന്ന് പേരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം, തിരൂരങ്ങാടി, തെന്നല, വാളക്കുളം മുഹമ്മദ് റഫീഖ് (42), കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം ചാത്തനാട്ട് വീട്ടിൽ വർഗീസ് ജോസഫ് (68), തൃശ്ശൂർ ചാഴൂർ ചേന്നംകുളം വീട്ടിൽ വിനോദ് മാധവൻ( 55) എന്നിവരാണ് അറസ്റ്റിലായത്.

മുഹമ്മദ് അഷ്‌റഫ് എന്നയാളുടെ ഫേസ്‌ബുക്ക് പേജിൽ സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും വീഡിയോകളും ചിത്രങ്ങളും മെസ്സേജുകളും പ്രചരിപ്പിച്ചത്. അതിനുപുറമേസെപ്റ്റംബർ 18ന് എറണാകുളം ഹൈക്കോട്ട് ജംഗ്ഷനിൽ സമരപരിപാടികൾ സംഘടിപ്പിക്കുമന്നും ഉള്ള സന്ദേശങ്ങൾ പ്രതികൾ പ്രചരിപ്പിച്ചു.

പെരുമ്പാവൂർ സ്വദേശി റഫീഖ് അഡ്‌മിൻ ആയുള്ള 2AGAINST COVID PROTOCOL എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെയും പ്രതികൾ ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ഒത്തുചേർന്നു പ്രതിഷേധിക്കുന്നതിന് ആഹ്വാനവും നൽകിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂട്ടായ്മയെക്കുറിച്ച് വിവരം ലഭിച്ചത്.

വാട്‌സ്ആപ്പ് കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളെയും വിവര ശേഖരണം നടത്തി
അന്വേഷിച്ചു വരുന്നു. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. ഒളിവിൽ കഴിയുന്ന മുഖ്യപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി സിറ്റി സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി.

എറണാകുളം എ സി പി കെ ലാൽജി, കൺട്രോൾറൂം എ സിപി എസ് ടി സുരേഷ് കുമാർ, എന്നിവരുടെ മേൽനോട്ടത്തിൽ റണാകുളം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ് വി ജയശങ്കർ, എസ് ഐ മാരായ തോമസ് കെ എക്‌സ്, അരുൾ എസ് ടി, എസ് സി പി ഒ മാരായ ജാക്‌സൺ, അനീഷ് ഇഗ്‌നേഷ്യസ്, രാകേഷ്, മാത്യൂ തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP