Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരടിൽ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കരയിലും കായലിലും പൊലീസ് നിരീക്ഷണമുണ്ടാകും; 200 മീറ്റർ ചുറ്റളവിൽ ഡ്രോണുകളും ബോട്ടുകളും അനുവദിക്കില്ലെന്ന് പൊലീസും

മരടിൽ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കരയിലും കായലിലും പൊലീസ് നിരീക്ഷണമുണ്ടാകും; 200 മീറ്റർ ചുറ്റളവിൽ ഡ്രോണുകളും ബോട്ടുകളും അനുവദിക്കില്ലെന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിൽ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് 5 വരെയാണ് നിരോധനാജ്ഞ. കളക്ടർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. കരയിലും കായലിലും പൊലീസ് നിരീക്ഷണമുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷ്ണർ വിജയ് സാക്കറെ പറഞ്ഞു.

200 മീറ്റർ ചുറ്റളവിൽ ഡ്രോണും ബോട്ടുകളും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. നിലവിൽ ഫ്‌ളാറ്റുകളിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചിരിക്കുകയാണ്. ഡ്രോൺ പോലുള്ളവ പറത്തുന്നത് വലിയ അപകടത്തിന് കാരണമായേക്കും. അത്തരം നടപടി സ്വീകരിച്ചാൽ ഡ്രോൺ വെടിവെച്ചിടുമെന്നും പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

തീരപരിപാലന നിയമം ലംഘിച്ചതിനെ തുടർന്ന് സുപ്രീം കോടതി ഉത്തരവ് പ്രകാരം ശനിയാഴ്ച രാവിലെയാണ് മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കുന്നത്. രാവിലെ 11 ന് തന്നെ ആദ്യ സ്‌ഫോടനം നടക്കും.കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റാണ് ആദ്യം പൊളിക്കുന്നത്.

എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് 215 കിലോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് തകർക്കുക. ഇപ്പോൾ തന്നെ ഫ്‌ളാറ്റിലെ വിവിധ നിലകളിലായി സ്‌ഫോടക വസ്തുക്കൾ നിറച്ചിട്ടുണ്ട്. 1540 ഹോളുകളിലായാണ് സ്‌ഫോടക വസ്തുക്കൾ നിറച്ചിരിക്കുന്നത്. മിനിറ്റുകളുടെ ഇടവേളയിൽ തന്നെ ആൽഫാ ഇരട്ട ഫ്‌ളാറ്റുകളിലും സ്‌ഫോടനം നടക്കും. ഒന്നാം ഘട്ടം രാവിലെ 9 മുതൽ 12.30 വരെയുള്ള സമയത്തിനകം പൂർത്തിയാക്കും.

ആൽഫ സെറീന 400 കിലോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് തകർക്കുന്നത്. ഇരട്ട ഫ്‌ളാറ്റായതിനാൽ ഇരു കെട്ടിടങ്ങളിലും 200 കിലോ വീതം സ്‌ഫോടക വസ്തുക്കൾ തുല്യമായി നിറച്ചാണ് ഫ്‌ളാറ്റുകൾ പൊളിക്കുക. 7 നിലകളിലായി 3500 ഹോളുകളിലാണ് സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുന്നത്.ഞായറാഴ്ചയാണ് ജയിൻ കോറൽ പൊളിക്കുക. 395 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. നാല് നിലകളിൽ 2860 ഹോളുകളിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചാകും സ്‌ഫോടനം ഉണ്ടാകുക. ഉച്ചയ്ക്ക് രണ്ട് മണിയോട ഗോൾഡൻ കായലോരം പൊളിക്കും. ഇവിടെ 15 കിലോ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP