Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയുടെ പൊതുയോഗ ദിവസം ഹർത്താൽ ആചരിക്കണമെന്ന് വാട്‌സാപ്പ് സന്ദേശം; മലപ്പുറത്ത് അറസ്റ്റിലായത് നാലുപേർ

ബിജെപിയുടെ പൊതുയോഗ ദിവസം ഹർത്താൽ ആചരിക്കണമെന്ന് വാട്‌സാപ്പ് സന്ദേശം; മലപ്പുറത്ത് അറസ്റ്റിലായത് നാലുപേർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കടകൾ അടച്ച് ഹർത്താൽ ആചരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നാല് പേർ അറസ്റ്റിൽ. ബിജെപിയുടെ പൗരത്വ ഭേദഗതി നിയമത്തിലെ വിശദീകരണ പൊതുയോഗം ബഹിഷ്‌ക്കരിക്കാനും കടകൾ അടച്ച് പ്രതിഷേധിക്കാനും ആഹ്വാനം ചെയ്ത നാലുപേരാണ് മലപ്പുറം തിരൂരിൽ അറസ്റ്റിലായത്.

നേരത്തെ, കോഴിക്കോട് കുറ്റ്യാടിയിൽ പൗരത്വനിയമഭേദഗതി അനുകൂല പൊതുയോഗത്തിന് മുൻപ് പ്രദേശത്തെ കടകൾ നിർബന്ധപൂർവ്വം അടപ്പിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സ്പർദ്ധ പരത്താൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെയുള്ള കേസെടുത്തത്. വ്യാപാരികൾ കടകൾ അടച്ച് ബഹിഷ്‌കരിച്ചതിന് പിന്നാലെ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി നടത്തിയ മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

'ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളേ, ഓർമയില്ലേ ഗുജറാത്ത്' എന്നു തുടങ്ങി വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവർത്തകർ ഉയർത്തിയത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു വിദ്വേഷ മുദ്രാവാക്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP