Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് ബിജെപിയുടെ പരിപാടി നടക്കുമ്പോൾ ഹർത്താലിന് ആഹ്വാനം ചെയ്തത് സോഷ്യൽ മീഡിയയിലൂടെ; ചങ്ങനാശ്ശേരിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത് അഞ്ചുപേരെ

പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് ബിജെപിയുടെ പരിപാടി നടക്കുമ്പോൾ ഹർത്താലിന് ആഹ്വാനം ചെയ്തത് സോഷ്യൽ മീഡിയയിലൂടെ; ചങ്ങനാശ്ശേരിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത് അഞ്ചുപേരെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സോഷ്യൽ മീഡിയയിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്ത അഞ്ച് പേരെ ചങ്ങനാശേരിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തുന്ന പരിപാടി ബഹിഷ്‌ക്കരിക്കാനും കടയടച്ച് പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്പർദ്ധ പരത്താൻ ശ്രമിച്ചതിനാണ് കേസെടുത്തത്.

ഹർത്താൽ ആചരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ മലപ്പുറം തിരൂരിൽ കഴിഞ്ഞ ആഴ്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കുറ്റ്യാടിയിൽ പൗരത്വ നിയമ ഭേദഗതി അനുകൂല പൊതുയോഗത്തിന് മുൻപ് പ്രദേശത്തെ കടകൾ നിർബന്ധപൂർവ്വം അടപ്പിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

വ്യാപാരികൾ കടകൾ അടച്ച് ബഹിഷ്‌കരിച്ചതിന് പിന്നാലെ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി നടത്തിയ മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 'ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളേ, ഓർമയില്ലേ ഗുജറാത്ത്' എന്നു തുടങ്ങി വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവർത്തകർ ഉയർത്തിയത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു വിദ്വേഷമുദ്രാവാക്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP