Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാടക ഒഴിവാക്കിക്കൊടുത്തിട്ടും കൊള്ളലാഭമെടുത്ത് പച്ചക്കറി വിൽപന; ഒരു കിലോ വെണ്ടയിൽ ലാഭമെടുത്തത് 20രൂപ; ഇനിയാർവർത്തിച്ചാൽ പൂട്ടിക്കുമെന്ന് കോട്ടയ്ക്കൽ നഗരസഭയുടെ മുന്നറിയിപ്പ്; കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് ആവശ്യം ശക്തം

വാടക ഒഴിവാക്കിക്കൊടുത്തിട്ടും കൊള്ളലാഭമെടുത്ത് പച്ചക്കറി വിൽപന; ഒരു കിലോ വെണ്ടയിൽ ലാഭമെടുത്തത് 20രൂപ; ഇനിയാർവർത്തിച്ചാൽ പൂട്ടിക്കുമെന്ന് കോട്ടയ്ക്കൽ നഗരസഭയുടെ മുന്നറിയിപ്പ്; കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് ആവശ്യം ശക്തം

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ദുരന്തത്തെ തുടർന്ന് വാടക ഒഴിവാക്കിക്കൊടുത്തിട്ടും കൊള്ളലാഭമെടുത്ത് പച്ചക്കറി വിൽപന. ഒരു കിലോ വെണ്ടയിൽ ലാഭമെടുത്തത് 20രൂപ. ഇനിയാർവർത്തിച്ചാൽ പൂട്ടിക്കുമെന്ന് കോട്ടയക്കൽ നഗരസഭയുടെ മുന്നറിയിപ്പ്. കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കോവിഡ് 19 ശക്തമായ മുൻകരുതലുകളും നടപടികളുമായി കോട്ടക്കൽ നഗരസഭയാണ് ഇന്ന് രംഗത്തുവന്നത്. മലപ്പുറം ജില്ലയിലെ തന്നെ പ്രമുഖ മൊത്തവ്യാപാര കേന്ദ്രങ്ങളിലൊന്നായ കോട്ടക്കലിൽ തിരക്കനുഭവപ്പെടാറുള്ള പച്ചക്കറി മാർക്കറ്റിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നത് പൊലീസ് നിയന്ത്രിച്ചതോടെ ആളുകൾ കൂട്ടം കൂടുന്നതൊഴിവാക്കാനായി.

വിലക്കയറ്റം നിയന്ത്രിക്കാനായി രാവിലെ നഗരസഭ ചെയർമാൻ മൊത്തവ്യാപാരികളിൽ നിന്ന് വിലകൾ ശേഖരിക്കുകയും വ്യാപാരികളുമായി ചർച്ച ചെയ്ത് വില നിശ്ചയിച്ചു. അത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് കടകളിൽ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെ അകമ്പടിയോടെ പരിശോധന നടത്തുകയും അമിത വിലയീടാക്കുന്നവരെ താകീതു ചെയ്യുകയുമുണ്ടായി. അതേ സമയം ലോക് ഡൗണിന്റെ ഭാഗമായി വ്യാപാരികൾക്ക് നഗരസഭ രണ്ടു മാസത്തേക്ക് വാടക ഒഴിവാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം പച്ചക്കറി വില പ്രതിദിനം മാറ്റമുണ്ടാകുന്നതു കൊണ്ട് ഓരോ ദിവസവും നഗരസഭ അധികൃതർ തിയതി വെച്ച് പി.ഡി.എഫ് ആയി വിലവിവരങ്ങൾ പുറത്തിറക്കണമെന്നും അല്ലാത്തപക്ഷം വിലക്കയറ്റം ഫലപ്രദമായി നിയന്ത്രിക്കാനാവിലെന്നാണ് വ്യാപാരികൾ പറയുന്നത്.

പി.ഡി.എഫ്. അല്ലാത്ത സന്ദേശങ്ങൾ പലരും എഡിറ്റു ചെയ്യാനും ആശയക്കുഴപ്പങ്ങളുണ്ടാകാനും വഴിയൊരുക്കും. 30രൂപക്കു വാങ്ങി വെണ്ട ഇവിടെ 50രൂപക്ക് വിൽപന നടത്തിയത് ആരോഗ്യവകുപ്പ് കയ്യോടെ പിടികൂടി. ഇനി ഇതാവർത്തിച്ചാൽ കടപൂട്ടിക്കുമെന്ന് മുന്നറിയിപ്പും നൽകി. അതേ സമയം ലോക് ഡൗൺ പ്രഖ്യാപിച്ചതിന്റെ മറവിൽ കടകളിൽ അമിത വില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി നഗരസഭ സെക്രട്ടറി എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ മാർക്കറ്റിലെ പച്ചക്കറി, പലചരക്ക് കടകളിൽ പരിശോധന നടത്തുകയും വ്യാപാരികൾക്ക് താക്കീത് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ലൈസൻസ് റദ്ദ് ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ പത്മിനി, നഗരസഭ ജീവനക്കാരായ അനിൽകുമാർ.പി.എ, ബിനു എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

അവശ്യസാധനങ്ങളുടെ കൃതൃമ വില വർദ്ധനവ് തടയാനായി മഞ്ചേരിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭയുടെ പരിശോധനയും നടന്നു. കച്ചവടകേന്ദ്രങ്ങളിൽ ദിവസവും വിലവിവരപ്പട്ടിക പരസ്യ പെടുത്താൻ ഉടമകൾക്ക് നിർദ്ദേശം നൽകി. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ, പൊതു ജനങ്ങളുടെ നിത്യജീവിത ആവശ്യങ്ങൾ ഉറപ്പാക്കുകയാണ് മഞ്ചേരി നഗരസഭ. അവശ്യ സാധനങ്ങൾ വിലകൂട്ടി വിൽക്കുന്നതു തടയാൻ കൃത്യമായ ഇടപെടലുകൾ നഗരസഭ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തുറന്നു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകി.നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ഓരോ ദിവസങ്ങളിലേയും മാർക്കറ്റ് വില നഗരസഭ സമൂഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും, വില കൂട്ടി വിൽപന നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ആവശ്യസാധനങ്ങൾ വിൽപന നടത്തുന്ന കടകളും ഡെയ് ലി മാർക്കറ്റിലെ പച്ചക്കറി, പലചരക്ക്, മാംസവ്യാപാര കടകളുമാണ് മഞ്ചേരിയിൽ പ്രവർത്തിക്കുന്നത്. ഇത്തരം കച്ചവടസ്ഥാപനങ്ങൾ മാർക്കറ്റ് വിലയേക്കാൾ കൂട്ടി വിൽക്കുന്ന തടയാനാണ് നഗരസഭയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കു പുറമെ നറുകര, പട്ടർകുളം, മിസ്‌രി, എന്നിവിടങ്ങളിലും പരിശോധന നടത്തി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP