Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി ചൂണ്ടിക്കാട്ടിയത് പരീക്ഷാ കാലവും കൊറോണ ഭീതിയും; സ്വകാര്യ ബസ് ഉടമകൾ ബുധനാഴ്‌ച്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി

മന്ത്രി ചൂണ്ടിക്കാട്ടിയത് പരീക്ഷാ കാലവും കൊറോണ ഭീതിയും; സ്വകാര്യ ബസ് ഉടമകൾ ബുധനാഴ്‌ച്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് ബുധനാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ബസ് ഉടമകളുടെ പതിമൂന്ന് സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരത്തിൽ നിന്നും ബസ്സുടമാ സംയുക്ത സമര സമിതി പിന്മാറണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നേരത്തെ ബസുടമകളോട് അഭ്യർത്ഥിച്ചിരുന്നു. സമര സമിതി ഉന്നയിച്ച പ്രശ്നങ്ങളിൽ സർക്കാർ അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പരീക്ഷകൾ നടന്നുവരുന്ന സമയം കൂടി ആയതിനാൽ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്ന സമര പരിപാടികളിൽ നിന്നും ബസ്സുടമകൾ പിന്മാറണമെന്നും കൊറോണ രോഗത്തിന്റെ ഭീഷണി നേരിട്ടുവരുന്ന ഈ സമയത്ത് സർക്കാരിന്റെ നടപടികളുമായി ഇപ്പോൾ ബസ്സുടമകൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP