Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202304Wednesday

ജൂൺ ഏഴിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിവന്ന ശേഷം ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പിൽ പിന്മാറ്റം

ജൂൺ ഏഴിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിവന്ന ശേഷം ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പിൽ പിന്മാറ്റം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് ജൂൺ 7 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. പെർമിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും വിദ്യാർത്ഥികളുടെ കൺസഷൻ റിപ്പോർട്ട് ജൂൺ 15ന് ശേഷമേ ലഭിക്കുയുള്ളു എന്നതിനാലുമാണ് സമരം മാറ്റിവെക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തുക, ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ യാത്രയ്ക് പ്രായപരിധി നിശ്ചയിക്കുക, ഒപ്പം വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസെഷൻ കാർഡുകളുടെ വിതരണം കുറ്റമറ്റതാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ 6ന് വിദേശയാത്രക്ക് പോകുന്നതിനാൽ അദ്ദേഹം തിരികെ വന്നശേഷം ഈ കാര്യങ്ങളിൽ തുടർ നടപടി ആലോചിക്കുമെന്ന് ബസുടമകളുടെ കോർഡിനേഷൻ കമ്മിറ്റി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP