Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബസിന്റെ ഇൻഷൂറൻസ് മരിച്ച ഉടമയുടെ പേരിൽ! പെർമിറ്റില്ലാതെ പരക്കം പാച്ചിൽ; വയനാട്ടിൽ ജനങ്ങളുടെ ജീവൻ പണയംവച്ച് സ്വകാര്യ ബസിന്റെ ഓട്ടം

ബസിന്റെ ഇൻഷൂറൻസ് മരിച്ച ഉടമയുടെ പേരിൽ! പെർമിറ്റില്ലാതെ പരക്കം പാച്ചിൽ; വയനാട്ടിൽ ജനങ്ങളുടെ ജീവൻ പണയംവച്ച് സ്വകാര്യ ബസിന്റെ ഓട്ടം

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വടുവൻചാൽ, കൽപ്പറ്റ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിന് (കോട്ടമല) ഇൻഷൂറൻസും പെർമിറ്റുമില്ലെന്ന് പരാതി. ബേബി തോമസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബസ്സാണിത്. ഇൻഷൂറൻസിനെ ചൊല്ലിയാണ് നിലവിൽ തർക്കം നിലനിൽക്കുന്നത്. കാരണം ബസ് ഉടമ 2019 ഫെബ്രുവരി 14 മരിച്ചു. പരിവാഹൻ പോർട്ടലിൽ പിരശോധിച്ചതു പ്രകാരം ബസ്സിന്റെ ഇൻഷുറൻസ് മരിച്ച വ്യക്തിയുടെ പേരിലാണുള്ളത്. ഇൻഷുറൻസ് കമ്പനി ആക്ട് പ്രകാരം ഉടമ മരണപ്പെട്ടാൽ 15 ദിവസത്തിനകം വാഹനത്തിന്റെ ഇൻഷുറൻസ് മറ്റൊരാളുടെ പേരിലേക്ക് മാറ്റേണ്ടതാണ്. അതിനുശേഷമേ വാഹനം നിരത്തിലിറക്കാൻ സാധിക്കുകയുള്ളു.

ഉടമ മരിച്ചതിനുശേഷം, 4 വർഷമായി ഇതുവരെയും ഇൻഷുറൻസിലെ പേര് മാറ്റിയിട്ടില്ല എന്നാണ് ആരോപണം. ഇതിനിടെ ചെറിയ തരത്തിലുള്ള ആക്‌സിഡന്റുകൾ ഈ വാഹനം ഉണ്ടാക്കിയാതായി പറയുന്നു. ഇതിനെത്തുടർന്ന് ജില്ലാ കള്ക്ടർക്കും, കൽപ്പറ്റ ആർ ടി ഒയ്ക്കും പരാതി നൽകി. തുടർന്ന് രണ്ടു ദിവസത്തിനുശേഷം വണ്ടി നിരത്തിലിറക്കിയില്ല. മൂന്നാം ദിവസം മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം വാഹനം വീണ്ടും നിരത്തിൽ പ്രത്യക്ഷപ്പെട്ടു. നാൽപ്പത് ദിവസത്തെ പെർമിറ്റാണ് ഈ ഉത്തരവിൽ നൽകിയിരിക്കുന്നത്. ഈ നൽപ്പത് ദിവസവും പെർമിറ്റ് ഇല്ലാതെയാണ് വാഹനം നിരത്തിലിറക്കിയെന്നും പരാതിയുണ്ട്. നിലവിൽ മരിച്ച ഉടമയുടെ മകനാണ് ബസ് ഓടിക്കുന്നത്.

നിലവിൽ നാട്ടുകാർ ചോദിക്കുന്നത് ഇങ്ങനെയാണ്: വാഹനം യാത്രക്കാരുമായോ മറ്റോ സഞ്ചരിക്കുമ്പോൾ അപകടം സംഭവിച്ചാൽ ആരാകും ഉത്തരവാദി? നിലവിൽ ആർ സി ഓണർ മരിച്ചല്ലോ?, അപകടം സംഭവിച്ചവർക്ക് ആരു നഷ്ടപരിഹാരം നൽകും? ഇത്തരം ചോദ്യങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP