Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നുമാസത്തെ നികുതിയും ഇൻഷുറൻസും തൊഴിലാളി ക്ഷേമനിധിയും ഒഴിവാക്കണം; സംസ്ഥാന സർക്കാരിന്റെ പുതുക്കിയ നിരക്ക് അപര്യാപ്തം; ഈ നിരക്കിൽ സർവീസ് നടത്താൻ സാധിക്കില്ലെന്ന നിലപാടിൽ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ടിക്കറ്റ് ചാർജ് കൂട്ടി നിശ്ചയിച്ചെങ്കിലും പുതുക്കിയ നിരക്കനുസരിച്ച് സർവീസ് ഓടിക്കാനാകില്ലെന്ന നിലപാടിൽ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ. മിനിമം ചാർജ് മാത്രം കൂട്ടിയാൽ പ്രശ്‌നം തീരില്ല.

മൂന്നുമാസത്തെ നികുതിയും ഇൻഷുറൻസും തൊഴിലാളി ക്ഷേമനിധിയും ഒഴിവാക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. ടിക്കറ്റ് നിരക്കിൽ 100 ശതമാനം വർധനയാണു ഗതാഗതവകുപ്പ് ആവശ്യപ്പെട്ടത്. എന്നാൽ നിരക്ക് ഇരട്ടി വർധിപ്പിച്ചാലും റോഡ് നികുതി ഒഴിവാക്കാതെ ബസിറക്കില്ലെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ നിലപാട്. ഇതോടെയാണ് കോവിഡ് കാലത്ത് നികുതി പൂർണമായും ഒഴിവാക്കാനും ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടാനും തീരുമാനമായത്.

സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തേണ്ടിവരുന്നതു വരെ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി കൊടുക്കും. ജില്ലയ്ക്കുള്ളിൽ ഓർഡിനറി ബസുകൾ മാത്രമായിരിക്കും ഉണ്ടാവുക. മൊത്തം ശേഷിയുടെ പകുതി യാത്രക്കാരേ പാടുള്ളു. പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. അഞ്ചുകിലോമീറ്റർ വരെ മിനിമം ചാർജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വർധിക്കും. നിലവിൽ എഴുപത് പൈസയായിരുന്നു. ഇതനുസരിച്ച് 10 രൂപ 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വർധിക്കും. വിദ്യാർത്ഥികളടക്കം ബസ് ചാർജിൽ ഇളവുള്ളവർ നിരക്കിന്റെ പകുതി നൽകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP