Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രി നരേന്ദ്ര മോദി 27ന് കേരളത്തിൽ; മധുരയിൽ നിന്നും കൊച്ചി നാവിക സേനാ ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി ഹെലിക്കോപ്റ്ററിൽ രാജഗിരിയിലെത്തും; കൊച്ചി റിഫൈനറിയിൽ ബിപിസിഎല്ലിന്റെ നാലു പദ്ധതികൾ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി 27ന് കേരളത്തിൽ;  മധുരയിൽ നിന്നും കൊച്ചി നാവിക സേനാ ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി ഹെലിക്കോപ്റ്ററിൽ രാജഗിരിയിലെത്തും; കൊച്ചി റിഫൈനറിയിൽ ബിപിസിഎല്ലിന്റെ നാലു പദ്ധതികൾ ഉദ്ഘാടനം ചെയ്യും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന 27ന് കേരളത്തിലെത്തും. മധുരയിൽ നിന്നും കൊച്ചി നമാവികസേനാ വിമാനത്താവളത്തിൽ 1.50ന് എത്തുന്ന മോദി ഹെലിക്കോപ്റ്ററിൽ രാജഗിരിയിൽ ഇറങ്ങുമെന്നാണ് സൂചന. കൊച്ചി റിഫൈനറിയിൽ ബിപിസിഎല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന നാലു പദ്ധതികളുടെ ഉദ്ഘാടനം മോദി നിർവഹിക്കുമെന്നും ഇതിന് ശേഷം തൃശ്‌സൂർ കുട്ടനെല്ലൂരിലേക്ക് അദ്ദേഹം പുറപ്പെടുമെന്നാണ് വിവരം. 4.15നു തേക്കിൻകാട് മൈതാനത്തു യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കും.

പരിപാടിക്ക് ശേഷം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം ആറിനു നാവിക സേനാ താവളത്തിൽ നിന്നു മടങ്ങും. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുമായി പ്രത്യേക ചർച്ച നടത്തും. പന്തളം കൊട്ടാരത്തിന്റെ പ്രതിനിധികളും കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിട്ടുണ്ട്. മന്ത്രി വി എസ്.സുനിൽകുമാറാണു മിനിസ്റ്റർ ഇൻ വെയ്റ്റിങ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP