Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള സന്ദർശനത്തിലും പ്രതിപക്ഷത്തെ കളിയാക്കി പ്രധാനമന്ത്രി; തടസപ്പെടുത്തലും തകർക്കലും ഉന്മൂലനം ചെയ്യലുമാണ് കോൺഗ്രസിന്റെ നിലപാട്; മുഖ്യമന്ത്രിയുടെ അഭാവത്തിന്റെ കാര്യത്തിൽ മോദിക്കു മൗനം

കേരള സന്ദർശനത്തിലും പ്രതിപക്ഷത്തെ കളിയാക്കി പ്രധാനമന്ത്രി; തടസപ്പെടുത്തലും തകർക്കലും ഉന്മൂലനം ചെയ്യലുമാണ് കോൺഗ്രസിന്റെ നിലപാട്; മുഖ്യമന്ത്രിയുടെ അഭാവത്തിന്റെ കാര്യത്തിൽ മോദിക്കു മൗനം

കൊല്ലം: ആർ ശങ്കർ പ്രതിമ അനാച്ഛാദനച്ചടങ്ങിലും പ്രധാനമന്ത്രി പരിഹസിച്ചത് പ്രതിപക്ഷമായ കോൺഗ്രസിനെ. തടസപ്പെടുത്തലും തകർക്കലും ഉന്മൂലനം ചെയ്യലുമാണ് കോൺഗ്രസിന്റെ നിലപാടെന്നാണു പ്രധാനമന്ത്രി പറഞ്ഞത്.

അതേസമയം, പ്രതിമ അനാവരണച്ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭാവത്തെക്കുറിച്ച് കൊല്ലത്തും ശിവഗിരിയിലും നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചില്ല.

പിന്നോക്കക്കാർ അനുഭവിക്കുന്ന അവഗണനയെക്കുറിച്ചു പറഞ്ഞു തുടങ്ങിയ പ്രധാനമന്ത്രി രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസംഗത്തിലെ 'ത്രി ഡി' പ്രയോഗം കടമെടുത്താണു കോൺഗ്രസിനെ പരിഹസിച്ചത്.

പാർലമെന്റ തടസപ്പെടുത്തുന്ന കോൺഗ്രസിന്റെ നടപടിയേയാണു മോദി വിമർശിച്ചത്. ജനാധിപത്യത്തെ കളിയാക്കുകയാണ് അവർ ചെയ്യുന്നത്. പാർലമെന്റ് തടസപ്പെടുത്തുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ദിവസവും എത്തുന്നതെന്നും മോദി പരിഹസിച്ചു.

കഴിഞ്ഞ ലോക്‌സഭയിൽ ജനങ്ങൾ ജയിപ്പിച്ചുവിട്ട ചിലരുണ്ട്. പാർലമെന്റിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. രാഷ്ട്രപതി കൊൽക്കത്തയിലെ തന്റെ പ്രസംഗത്തിൽ മൂന്നു 'ഡി'കളെക്കുറിച്ച് പറഞ്ഞു. ഡിബേറ്റ് (സംവാദം), ഡിസെൻഡ് (വിയോജിപ്പ്), ഡിസിഷൻ (തീരുമാനം) എന്നിവയായിരുന്നു അത്. പക്ഷേ, പ്രതിപക്ഷം അതിന് പകരമായി മൂന്നു 'ഡി'കൾ കണ്ടു പിടിച്ചിരിക്കുകയാണ്, ഡിസ്‌റപ്ട് (തടസപ്പെടുത്തുക), ഡിസ്‌ട്രോയ് (നശിപ്പിക്കുക), ഡിമോളിഷ് (ഉന്മൂലനം) എന്നതാണ് അതെന്നും മോദി പറഞ്ഞു.

രാജ്യത്ത് പിന്നാക്കക്കാർ ഇപ്പോഴും അവഗണിക്കപ്പെടുന്ന അവസ്ഥയുണ്ട്. താനും ആ അവഗണനയുടെ ഇരയാണ്. പിന്നാക്കക്കാരുടെ ഉന്നമനത്തിന് ഏക പോംവഴി സാമൂഹ്യ പരിഷ്‌കർത്താവായ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രവൃത്തിയിൽ കൊണ്ടു വരിക എന്നതാണ്.

രണ്ടു വർഷം മാത്രമാണ് ആർ.ശങ്കർ മുഖ്യമന്ത്രി പദത്തിലിരുന്നത്. എന്നാൽ കേരളത്തിൽ സാമൂഹ്യ പരിഷ്‌കരണത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. ജനമനസുകളിൽ ശങ്കർ ഇന്നും ജീവിക്കുന്നുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത നേതാവായിരുന്നു ശങ്കറെന്നും മോദി അനുസ്മരിച്ചു. ശ്രീനാരായണ ഗുരുദേവൻ കണ്ട സ്വപ്നം സാക്ഷാത്കരിക്കാൻ യത്‌നിച്ച വ്യക്തിയായിരുന്നു ആർ.ശങ്കർ. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാകാതെ ഗുരുദേവന്റെ ആദർശത്തിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ശങ്കറിന്റേത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്കും ദളിതർക്കും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. നമ്മളെ പോലുള്ള പിന്നോക്ക വിഭാഗക്കാരുടേയും പാവപ്പെട്ടവരുടേയും വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ ഉന്നമനത്തിനുവേണ്ടി ജീവിച്ച ശങ്കർ ഗുരുതുല്യനും ദൈവതുല്യനുമാണെന്നും മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP