Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രാർത്ഥനയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൈദികനെ സസ്‌പെൻഡ് ചെയ്ത് എറണാകുളം അങ്കമാലി അതിരൂപത; അന്വേഷണത്തോട് പൂർണമായും സഹകരിക്കും; പ്രതിയെ ഇതുവരെയും പിടികൂടാനായില്ല

പ്രാർത്ഥനയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൈദികനെ സസ്‌പെൻഡ് ചെയ്ത് എറണാകുളം അങ്കമാലി അതിരൂപത; അന്വേഷണത്തോട് പൂർണമായും സഹകരിക്കും; പ്രതിയെ ഇതുവരെയും പിടികൂടാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൈദികനെ സസ്‌പെൻഡ് ചെയ്ത് എറണാകുളം അങ്കമാലി അതിരൂപത. വൈദികനായ ഫാ. ജോർജ് പടയാട്ടിലിനെയാണ് വൈദിക പദവിയിൽ നിന്നും സസ്‌പെൻഡ് ചെയതത്. പൊലീസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും എറണാകുളം അങ്കമാലി അതിരൂപത വ്യക്തമാക്കി. അതേസമയം, പ്രതിയെ ഇതുവരെയും പിടികൂടാനായില്ല. ഒളിവിലാണെന്നാണ് പൊലീസിന്റെ വാദം.

മൂന്ന് പെൺകുട്ടികളെ പള്ളിയിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് വടക്കേക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടികൾ പ്രാർത്ഥനയ്‌ക്കെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതി. പള്ളിക്ക് സമീപത്തെ സ്‌കൂളിന്റെ മാനേജർ കൂടിയായ ഫാദർ ഇടവേള സമയത്ത് പ്രാർത്ഥനയ്‌ക്കെത്തിയ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.

ഇക്കാര്യം പെൺകുട്ടി സ്‌കൂളിലെത്തി അദ്ധ്യാപികയെ അറിയിച്ചു. അദ്ധ്യാപിക വിവരം ചൈൽഡ് ലൈനിനെ അറിയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് കുട്ടികൾ പീഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പിൽ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസ് വേണ്ടെന്ന നിലപാടിലായിരുന്നു രക്ഷിതാക്കളെങ്കിലും ചൈൽഡ് ലൈൻ ഇടപെട്ടതോടെ കേസെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP