Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ഷേത്രഭരണസമിതി വനിതാ സെക്രട്ടറി ഓടിച്ച സ്‌കൂട്ടറിന് പിന്നിലിരുന്ന് പോയത് നോട്ടീസ് വിതരണത്തിന്; നിയന്ത്രണം വിട്ട സ്‌കൂട്ടർ വീണത് തോട്ടിലേക്ക്; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: അടൂരിൽ സ്‌കൂട്ടർ അപകടത്തിൽ മരിച്ചത് ക്ഷേത്രത്തിലെ ശാന്തിക്കാരൻ

ക്ഷേത്രഭരണസമിതി വനിതാ സെക്രട്ടറി ഓടിച്ച സ്‌കൂട്ടറിന് പിന്നിലിരുന്ന് പോയത് നോട്ടീസ് വിതരണത്തിന്; നിയന്ത്രണം വിട്ട സ്‌കൂട്ടർ വീണത് തോട്ടിലേക്ക്; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: അടൂരിൽ സ്‌കൂട്ടർ അപകടത്തിൽ മരിച്ചത് ക്ഷേത്രത്തിലെ ശാന്തിക്കാരൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ക്ഷേത്രഭരണ സമിതിയിലെ വനിതാ സെക്രട്ടറിക്ക് പിന്നിലിരുന്ന് സ്‌കൂട്ടറിൽ നോട്ടീസ് വിതരണത്തിന് പോയ ശാന്തിക്കാരൻ അപകടത്തിൽ മരിച്ചു. നിയന്ത്രണം വിട്ട സ്‌കൂട്ടർ തോട്ടിലേക്ക് മറിഞ്ഞാണ അപകടം ഉണ്ടായത്. അടൂർ ഏഴംകുളം തേപ്പുപാറ കുമരംചിറ ദേവീക്ഷേത്രത്തിലെ ശാന്തിക്കാരൻ കോട്ടമുകൾ കണ്ണംകോട് ചരുവിളയിൽ പരേതരായ വേലായുധന്റെയും ശാന്തമ്മയുടെയും മകൻ അനൂപ് കുമാർ(33) ആണ് മരിച്ചത്.

സ്‌കൂട്ടർ ഓടിച്ചിരുന്ന ക്ഷേത്രം ഭരണ സമിതി സെക്രട്ടറി ചന്ദ്രിക(60)യ്ക്ക് പരുക്കേറ്റു. ഞായർ ഉച്ചയ്ക്ക് 1.30 ന് അരുവിക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്താണ് അപകടം നടന്നത്. അനൂപ് ശാന്തി ജോലി ചെയ്തിരുന്ന ക്ഷേത്രത്തിലെ പറയിടീൽ ചടങ്ങുമായി ബന്ധപ്പെട്ട് സെക്രട്ടറിയോടൊപ്പം വീടുകളിൽ നോട്ടീസ് വിതരണം ചെയ്തു വരുന്നതിനിടെയായിരുന്നു അപകടം. അനൂപ് സ്‌കൂട്ടറിന്റെ പിറകിൽ ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. ഗുരുതര പരുക്കേറ്റ അനൂപിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP