Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാസ്ക് ഉപയോ​ഗം പ്രേത്സാഹിപ്പിക്കാൻ ബോധവത്ക്കരണത്തിന് സ്റ്റുഡന്റ് പൊലീസ്; പരിപാടിയുടെ സംസ്ഥാനതല കോഓർഡിനേറ്റർമാരായി ഐജിമാരായ എസ് ശ്രീജിത്തും പി വിജയനും; കറൻസിയും നാണയങ്ങളും കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് നിർബന്ധമെന്നും മുഖ്യമന്ത്രി

മാസ്ക് ഉപയോ​ഗം പ്രേത്സാഹിപ്പിക്കാൻ ബോധവത്ക്കരണത്തിന് സ്റ്റുഡന്റ് പൊലീസ്; പരിപാടിയുടെ സംസ്ഥാനതല കോഓർഡിനേറ്റർമാരായി ഐജിമാരായ എസ് ശ്രീജിത്തും പി വിജയനും; കറൻസിയും നാണയങ്ങളും കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് നിർബന്ധമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ബോധവത്ക്കരണ പരിപാടികൾക്കും പദ്ധതികളുമായി സംസ്ഥാന സർക്കാർ. മാസ്‌ക്ക് ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബോധവൽകരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് ഇപ്പോൾ നടത്തിവരുന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണിത്. ഐജിമാരായ എസ് ശ്രീജിത്ത്, പി വിജയൻ എന്നിവരെ ഈ പരിപാടിയുടെ സംസ്ഥാനതല കോഓർഡിനേറ്റർമാരായി നിയോഗിച്ചിട്ടുണ്ട്.

യുവജനങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർക്കിടയിലാകും ബോധവത്ക്കരണം. ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരെ ബ്ലോക്ക് തലത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ആഴ്ചയിൽ രണ്ടുദിവസം വീതം കളക്ഷൻ സ്വീകരിക്കുന്നതിനും ഒരുദിവസം പോസ്‌റ്റോഫീസിൽ തുക നിക്ഷേപിക്കുന്നതിനും അനുമതി നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കറൻസിയും നാണയങ്ങളും കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗം നിർബന്ധമാണ്. 65 വയസ്സ് കഴിഞ്ഞ ഏജന്റുമാർ ഭവനസന്ദർശനം നടത്തരുതെന്നും നിർദ്ദേശമുണ്ട്.

കോവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളിൽ മറ്റും നിരീക്ഷണത്തിൽ കഴിയുന്നവരെയും സമൂഹം ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മാസ്‌ക് ധരിക്കാത്ത 3396 സംഭവങ്ങൾ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റെയ്ൻ ലംഘനത്തിന് 12 പേർക്കെതിരെ കേസ് എടുത്തു. ലോക്ക്ഡൗൺ കാരണം ഓരോസ്ഥലത്ത് കുടുങ്ങിപ്പോയ സർക്കാർ ജീവനക്കാർ അവർ താമസിക്കുന്ന ജില്ലയിലെ കലക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നവരെ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലടക്കം നിയോഗിക്കണം. കണ്ണൂർ, കാസർകോട്, വയനാട് തുടങ്ങിയ ജില്ലകളിൽ ജോലിയുള്ളവർ തിരുവനന്തപുരത്തും മറ്റും വീടുകളിൽ തുടരുന്നുണ്ട്. അവരുടെ വിശദാംശങ്ങൾ ജില്ലാ കലക്ടർമാർ ശേഖരിച്ച് പ്രത്യേക കെഎസ്ആർടിസി ബസിൽ അവരെ ജോലിയുള്ള ജില്ലകളിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇലക്ട്രിസിറ്റി ഭേദഗതി ബിൽ 2020മായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുള്ള ആശങ്കകൾ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാനം ഇപ്പോൾ കെഎസ്ഇബിയിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്ന വിവിധ സബ്‌സിഡികൾ തുടരാനാകില്ല. പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ ഉപയോഗം എത്ര വേണം എന്നു തീരുമാനിക്കുന്നതും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതും അടക്കം കേന്ദ്ര സർക്കാർ ആയിരിക്കും. കൺകറന്റ് ലിസ്റ്റിൽപ്പെടുന്ന വിഷയത്തിൽ കൂടുതൽ കേന്ദ്രീകരണം വരുത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. അതുകൊണ്ടുതന്നെ സംസ്ഥാനവുമായി കൂടിയാലോചന നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP