Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർഎസ്എസ് ശ്രമിക്കുന്നത് നവമാധ്യമങ്ങളുടെ പിന്തുണയോടെ എസ്എഫ്‌ഐയെ തകർക്കാൻ; രാഷ്ട്രീയമായി കീഴ്‌പ്പെടുത്താൻ ശ്രമിച്ചാൽ നേരിടും; യൂണിവേഴ്‌സിറ്റി കോളജിൽ യൂണിറ്റ് കമ്മിറ്റിയെ പിരിച്ചുവിട്ടത് പൂർണമായും പരാജയപ്പെട്ടതിനാലെന്നും സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം

ആർഎസ്എസ് ശ്രമിക്കുന്നത് നവമാധ്യമങ്ങളുടെ പിന്തുണയോടെ എസ്എഫ്‌ഐയെ തകർക്കാൻ; രാഷ്ട്രീയമായി കീഴ്‌പ്പെടുത്താൻ ശ്രമിച്ചാൽ നേരിടും; യൂണിവേഴ്‌സിറ്റി കോളജിൽ യൂണിറ്റ് കമ്മിറ്റിയെ പിരിച്ചുവിട്ടത് പൂർണമായും പരാജയപ്പെട്ടതിനാലെന്നും സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നവമാധ്യമങ്ങളെ ഉപയോഗിച്ച് എസ്എഫ്‌ഐയെ തകർക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതൃത്വം. എസ്. എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്, പ്രസിഡന്റ് വി.വിനീഷ് എന്നിവർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടന എല്ലാ വെല്ലുവിളികളും നേരിടും. ചിലർ ചെയ്യുന്ന തെറ്റിനെ ന്യായീകരിക്കുന്നില്ല. അവർ നടപടി നേരിടുക തന്നെ വേണം. അതിൽ ഒരു വിട്ടു വീഴ്ചയ്ക്കും എസ്.എഫ്.ഐ തയ്യാറല്ല. എന്നാൽ രാഷ്ട്രീയമായി തങ്ങളെ കീഴ്പ്പെടുത്താമെന്നാണ് വിചാരിക്കുന്നതെങ്കിൽ അതിനെ രാഷ്ട്രീയമായി തന്നെ നേരിടും, ഇതിനായി ക്യാമ്പസുകൾ തോറും വിദ്യാർത്ഥികളെ അണിനിരത്തുമെന്നും എസ്. എഫ്.ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിറ്റ് കമ്മിറ്റി പൂർണമായും പരാജയപ്പെട്ടതുകൊണ്ടാണ് പിരിച്ചുവിട്ടതെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കി. എന്നാൽ, എസ്.എഫ്.ഐ പ്രവർത്തിക്കാത്ത കോളേജുകളിൽ സിറ്റിങ് നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത വിദ്യാഭ്യാസ ഡയറക്ടറേറ്റ് യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്നത് സംഘടനക്കെതിരായ കടന്നാക്രമണമാണെന്നും സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമ സംഭവം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചതും പ്രതിഷേധിച്ചതും എസ്.എഫ്.ഐ പ്രവർത്തകരാണ്. അതിനിടയിൽ മറ്റ് രാഷ്ട്രീയ പ്രവർത്തകർ മുതലെടുപ്പ് നടത്തിയിരുന്നു.

എസ്.എഫ്.ഐയുടെ അംഗങ്ങളായ ഒന്നോ രണ്ടോ പേർ ചെയ്യുന്ന പ്രവർത്തികളെ ചൂണ്ടിക്കാട്ടി സംഘടന മുഴുവൻ മോശമാണെന്ന നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് തിരുത്തൽ നടപടിയെടുത്തിരുന്നു. എന്നാൽ, ഇപ്പോഴുണ്ടായ സംഭവത്തിൽ തിരുത്തൽ സാധ്യമല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കമ്മിറ്റി തന്നെ പിരിച്ചുവിട്ടത്. പൊലീസിനെ മർദ്ദിച്ച സംഭവത്തിൽ നസീമിനോട് തിരുത്തൽ ആവശ്യപ്പെട്ടിരുന്നതായും സംസ്ഥാന ഭാരവാഹികൾ അവകാശപ്പെട്ടു.

യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്‌ഐ നേതാക്കൾ തന്നെ എസ്എഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തെ തുടർന്ന് യൂണിവേഴ്‌സിറ്റി, പി എസ് സി പരീക്ഷകളിലെ ക്രമക്കേടും സംഘടനക്കെതിരെ ഉയർന്നതോടെ സംഘടന പ്രതിരോധത്തിലായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ സംഭവത്തിൽ ഉൾപ്പെട്ടവരെ തള്ളിപ്പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് സംഘടനയുടെ സംസ്ഥാന നേതൃത്വം മാധ്യമങ്ങളെ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP