Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആചാരം സംരക്ഷിക്കണം എന്ന് പറയുന്നത് എങ്ങനെ ഭരണഘടനാ ലംഘനമാകും? ഭക്തർക്ക് ആചാരം ലംഘിക്കുന്നവരെ നിയമപരമായി നേരിടുന്നതിനുള്ള കെൽപ്പുണ്ടെന്ന് കുമ്മനം രാജശേഖരൻ; ശബരിമല കയറാനെത്തുന്ന ആക്ടിവിസ്റ്റുകളെ എങ്ങനെ നേരിടണമെന്ന് വിശ്വാസികൾക്ക് അറിയാമെന്നും ബിജെപി നേതാവ്

ആചാരം സംരക്ഷിക്കണം എന്ന് പറയുന്നത് എങ്ങനെ ഭരണഘടനാ ലംഘനമാകും? ഭക്തർക്ക് ആചാരം ലംഘിക്കുന്നവരെ നിയമപരമായി നേരിടുന്നതിനുള്ള കെൽപ്പുണ്ടെന്ന് കുമ്മനം രാജശേഖരൻ; ശബരിമല കയറാനെത്തുന്ന ആക്ടിവിസ്റ്റുകളെ എങ്ങനെ നേരിടണമെന്ന് വിശ്വാസികൾക്ക് അറിയാമെന്നും ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഭക്തർക്ക് അത് ലംഘിക്കുന്നവരെ നിയമപരമായി നേരിടുന്നതിനുള്ള കെൽപ്പുമുണ്ടെന്ന് കുമ്മനം രാജശേഖരൻ. ശബരിമലയിൽ ദർശനത്തിനെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആചാരങ്ങൾ സംരക്ഷിക്കണം എന്നു പറയുന്നത് എങ്ങനെ ഭരണഘടനാ ലംഘനമാകുമെന്നും അദ്ദേഹം ചോദിച്ചു.

അമ്പതിനായിരത്തിൽ അധികം വിശ്വാസികളെ പിണറായി സർക്കാർ കള്ള ക്കേസിൽ കുടുക്കി. ഭക്ത ജനങ്ങൾ ശബരിമലയുടെ മൂല ഘടകമാണ്. ആചാരങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് ഭക്ത ജനങ്ങൾക്ക് ഒപ്പം നിൽക്കണം. റിവ്യൂ പെറ്റീഷനിൽ എന്തു കൊണ്ടു ദേവസ്വം ബോർഡ് റിവ്യു ഹർജി കൊടുത്തില്ല. ഭക്ത ജനങ്ങൾക്ക് വേണ്ടി ദേവസ്വം ബോർഡ് ഇക്കാര്യങ്ങൾ സർക്കാരിനോട് ആവശ്യപ്പെടണമെന്നും കേസുകൾ സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗജന്യമായി ഭക്ഷണം നൽകാൻ തയ്യാറാകുന്ന സംഘടനകൾക്ക് അതിനുള്ള അനുമതി നൽകണം. ഭക്തർക്ക് സുഗമമായ ദർശന സൗകര്യമൊരുക്കുന്നുന്നതിൽ സർക്കാരും ദേവസ്വം ബോർഡും അലംഭാവം കാട്ടുകയാണ്. തിരുനടയിലടക്കം തീർത്ഥാടകർക്ക് നേരെയുള്ള ബലപ്രയോഗം ഒഴിവാക്കാൻ പൊലീസ് അയ്യപ്പന്മാർ തയാറാകണം. വിരിവെയ്ക്കുന്നതടക്കമുള്ള അടിസ്ഥാന സൗകര്യം ലഭിക്കുക എന്നതാണ് ഭക്തതജനങ്ങളുടെ ആവശ്യം.

ആചാരങ്ങൾ ധ്വംസിക്കപ്പെട്ടാൽ നടപടി എടുക്കേണ്ടത് സർക്കാരും ദേവസ്വം ബോർഡും ആണ്. ശബരിമലയിൽ രാഷ്ട്രീയം കലരാത്ത ഭരണ സംവിധാനമാണ് വേണ്ടത്. വിശ്വാസവുമായി ബന്ധപ്പെട്ട് നിൽക്കുന്ന തന്ത്രി, പന്തളം കൊട്ടാരം തുടങ്ങിയവരുൾപ്പെടുന്ന ഭരണ സമിതിയാണ് ശബരിമലയ്ക്ക് ആവശ്യം. ശബരിമല കയറാനെത്തുന്ന ആക്ടിവ്സ്റ്റുകളെ എങ്ങനെ നേരിടണമെന്ന് വിശ്വാസികൾക്ക് അറിയാം. വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് വിശ്വാസ സമൂഹത്തിനുണ്ടെന്നും കുമ്മനം ഓർമിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP