Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202302Friday

തിരുവനന്തപുരം നഗരത്തിലെത്തുന്നവർക്ക് ആശ്വാസമായി പ്രസ് ക്ലബിന്റെ തണ്ണീർപന്തൽ; പദ്ധതി വിജയം കണ്ടതോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രവർത്തന സമയം ദീർഘിപ്പിച്ച് സംഘാടകർ; വിതരണം ചെയ്യുന്നത് മോരും ജ്യൂസും

തിരുവനന്തപുരം നഗരത്തിലെത്തുന്നവർക്ക് ആശ്വാസമായി പ്രസ് ക്ലബിന്റെ തണ്ണീർപന്തൽ; പദ്ധതി വിജയം കണ്ടതോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രവർത്തന സമയം ദീർഘിപ്പിച്ച് സംഘാടകർ; വിതരണം ചെയ്യുന്നത് മോരും ജ്യൂസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫെബ്രുവരി ആദ്യവാരം മുതൽ കുതിച്ചുയരുന്ന കൊടും ചൂടിൽ നഗരത്തിലെത്തുന്നവർക്ക് കൈത്താങ്ങായി തിരുവനന്തപുരം പ്രസ് ക്ലബ് വേനൽകുളിർ തണ്ണീർപന്തൽ ശ്രദ്ധയാകർഷിക്കുന്നു.മോര്,തണ്ണിമത്തൻ ജ്യൂസ്, നാരങ്ങ ജ്യൂസ് എന്നിവ രാവിലെ മുതൽ വൈകീട്ട് വരെ വിതരണം ചെയ്യും.തുടങ്ങി ഒരാഴ്‌ച്ചയാകുമ്പോൾ തന്നെ ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് തണ്ണീർ പന്തലിന്റെ സമയവും നേരത്തെയാക്കിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിന് സമീപം ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് തണ്ണിമത്തൻ ജ്യൂസ് വിതരണം ചെയ്ത് ഗതാഗത മന്ത്രി ആന്റണി രാജുവും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.മാർച്ച് 11 ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തണ്ണീർപന്തൽ ആരംഭിക്കുന്നത്.

2023 മെയ് വരെ വാട്ടർ കിയോസ്‌കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു.പൊതുജനങ്ങൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിൽ സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയുമൊക്കെ നേതൃത്വത്തിൽ തണ്ണീർപന്തലുകൾ സ്ഥാപിക്കണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണൻ, സെക്രട്ടറി കെ എൻ സാനു എന്നിവരും ക്ലബ്ബ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് പ്രവർത്തനം ക്രമീകരിക്കുന്നത്.'സർക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയോടെയാണ് ഞങ്ങൾക്ക് ഇത് പ്രസ് ക്ലബ്ബിന് മുന്നിൽ ആരംഭിക്കാൻ സാധിച്ചതെന്നും അതിനാൽ ഇവിടെയെത്തുന്ന എല്ലവർക്കും ഫലപ്രദമായി കുടിവെള്ളം വിതരണം ചെയ്യാൻ സാധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു

'ഈ സ്റ്റാളുകൾ നമുക്കെല്ലാവർക്കും ആശ്വാസമാണ്.സർക്കാർ-സ്വകാര്യ മേഖലയിലെ ധാരാളം ജീവനക്കാർ ജോലി ചെയ്യുന്ന ഒരു മേഖലയാണിത്.അതിനാൽ തന്നെ ഇത്തരമൊരുസംരഭം ഈ ചൂടിൽ അത്യാവശ്യമാണെന്നും കേരള സെക്രട്ടേറിയറ്റിലെ ജീവനക്കാരും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP