Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി; നടുഭാഗം ചുണ്ടൻ ജേതാവ്

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി; നടുഭാഗം ചുണ്ടൻ ജേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ ജേതാവായി. പ്രഥമ സിബിഎൽ കിരീടവും നടുഭാഗം ചുണ്ടൻ സ്വന്തമാക്കി. ജലോത്സവം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തുള്ള പവിലിയനിൽ ഉച്ചയ്ക്ക് ഒരുമണിക്ക് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ആണ് ഉദ്ഘാടനം ചെയ്തത്.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഫൈനൽ മത്സരമായാണ് പ്രസിഡന്റ്സ് ട്രോഫി അരങ്ങേറിയത്. അരനൂറ്റാണ്ടിനുശേഷം നെഹ്‌റു ട്രോഫി നേടി സി.ബി.എല്ലിന്റെ ഒന്നാംമത്സരം ജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആണ് നടുഭാഗം ചുണ്ടൻ തുഴഞ്ഞത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP