Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ചികിത്സയ്‌ക്കെത്തിയ 34 കാരിയായ ഗർഭിണിക്ക് കോവിഡ്; ഏഴ് മാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചു; യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

മറുനാടൻ ഡെസ്‌ക്‌

മുക്കം: അഗസ്ത്യൻ മുഴി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 34 കാരിയായ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഏഴ് മാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് മുക്കം മാങ്ങാപ്പൊയിൽ സ്വദേശിനി ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഇവിടെ നിന്നും നടത്തിയ കോവിഡ് പരിശോധനയിൽ റിസൽട്ട് പോസിറ്റീവ് ആവുകയായിരുന്നു. ഇന്ന് രാവിലെയോടെ ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്തു. തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വീട്ടിൽ വിശ്രമത്തിലായിരുന്ന ഇവർ രണ്ടാഴ്ച മുമ്പ് മാത്രമാണ് ചികിത്സാ ആവശ്യാർഥം പുറത്തേക്കിറങ്ങിയത്. അല്ലതെ പുറത്തിറങ്ങാറുമില്ല. എന്നാൽ എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്നത് വ്യക്താമാവാത്തതിനാൽ വീട്ടുകാരോട് മുഴുവനായും അടുത്ത വിട്ടുകാരോടും നിരീക്ഷണത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മലഞ്ചരക്ക് കച്ചവടക്കാരനാണ് ഭർത്താവ്. ഇവർ മാത്രമാണ് വീട്ടിൽ നിന്ന് പുറത്ത് പോവുന്നത്.

ഭർത്താവ് ബലിപ്പെരുന്നാൾ ദിനത്തിൽ ദിനത്തിൽ അടുത്തുള്ള പള്ളിയിൽ പോയിട്ടുള്ളതിനാൽ പള്ളി പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ടതായി മുക്കം നഗരസഭാ സെക്രട്ടറി പ്രതികരിച്ചു. മാത്രമല്ല യുവതി ചികിത്സയ്ക്കെത്തിയ സമയത്ത് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജീവനക്കാരും നിരീക്ഷണത്തിലാവും. ഇവരുമായി സമ്പർക്കം ഉള്ളവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP