Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭിണിയേയും ഭർത്താവിനേയും ഹർത്താൽ അനുകൂലികൾ മർദ്ദിച്ചതായി പരാതി; സംഭവം മലപ്പുംറം ജില്ലയിൽ തിരൂരിന് സമീപം വെട്ടത്ത് ; ബൈക്കിൽ വരികയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നെന്നും ആരോപണം

ഗർഭിണിയേയും ഭർത്താവിനേയും ഹർത്താൽ അനുകൂലികൾ മർദ്ദിച്ചതായി പരാതി; സംഭവം മലപ്പുംറം ജില്ലയിൽ തിരൂരിന് സമീപം വെട്ടത്ത് ; ബൈക്കിൽ വരികയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

തിരൂർ: ഹർത്താൽ ദിനത്തിൽ ഗർഭിണിക്ക് നേരെയും അക്രമം. മലപ്പുറം തിരൂർ വെട്ടത്ത് ഹർത്താൽ അനുകൂലികൾ ഗർഭിണിയെയും ഭർത്താവിനെയും മർദ്ദിച്ചതായി പരാതി. വെട്ടം ഇല്ലത്തപ്പടി തൈവളപ്പിൽ രാജേഷ്, നിഷ എന്നിവർക്കാർണ് മർദ്ദനമേറ്റത്. ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്കിൽ വരികയായിരുന്ന ദമ്പതികളെ ഹർത്താൽ അനുകൂലികൾ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. ബൈക്ക് തട്ടിയെന്ന് പറഞ്ഞ് രാജേഷിനെ ആദ്യം മർദ്ദിച്ചു. ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട തടയാൻ ചെന്ന നിഷയ്ക്കും മർദ്ദനമേറ്റു. ബൈക്ക് മറിച്ചിടാൻ ശ്രമിച്ചു,

കണ്ടാലറിയുന്ന ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് അക്രമിച്ചതെന്നും ഭാര്യയേയും തന്നെയും സംഘം കൈയേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും രാജേഷ് പറഞ്ഞു. എൻഡിഎ പിന്തുണയോടെ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ താനൂരിലും ആക്രമണമുണ്ടായിരുന്നു. സമരാനുകൂലികൾ നടത്തിയ കല്ലേറിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP