Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ ആളുകളെ വിളിച്ചുകൂട്ടി പ്രാർത്ഥന നടത്തിയത് ഉത്തരവാദിത്തമുള്ള ഗവൺമെന്റ് ഡോക്ടർ; നടുവിലങ്ങാടി മസ്ജിദിൽ ആളുകളെ കൂട്ടി നമസ്‌കാരം ചെയ്തതോടെ സസ്‌പെൻഷനിലായത് തിരൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ അലി അഷ്റഫ്; ഡോക്ടർ ഉൾപ്പടെ 30ലധികം പേർക്കെതിരെ കേസ്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ലോക്ക്ഡൗൺ ലംഘിച്ച് ആളുകളെ കൂട്ടിയ ഡോക്ടറെ സസ്പെന്റ് ചെയ്തു. തിരൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ അലി അഷ്റഫിനെയാണ് ആരോഗ്യവകുപ്പ് സസ്പെന്റ് ചെയ്തത്. നടുവിലങ്ങാടി മസ്ജിദിൽ ആളുകളെ കൂട്ടി നമസ്‌കാരം നടത്തിയതിനാണ് നടപടി.

കോവിഡ് 19 രോഗ പ്രതിരോധ സമയത്തെ നിർദ്ദേശങ്ങൾ പാലിക്കാതെയായിരുന്നു പള്ളിയിൽ ആളുകളെ വിളിച്ചുകൂട്ടി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. നമസ്‌കാരത്തിൽ പങ്കെടുത്ത മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇയാൾ പള്ളിയിൽ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് പരിസരവാസികളാണ് പരാതി നൽകിയത്.

കോവിഡ് 19 വ്യാപനം തടയാൻ പള്ളികളിൽ കൂട്ട പ്രാർത്ഥന നടത്തരുതെന്ന സർക്കാർ ഉത്തരവ് ലംഘിക്കുകയായിരുന്നു. പ്രാർത്ഥനക്കെതിരെ പള്ളികമ്മിറ്റിയും പരാതി നൽകിയിരുന്നു. അറസ്റ്റിലായ ഡോക്ടറെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP