Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതേ ചാട്ടത്തിന് കടംപള്ളിയും ചാടി.. കുറേ അങ്ങോട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം ചർദ്ദിക്കാൻ തുടങ്ങി; ചർദ്ദിലങ്ങോട്ട് കൂടിയപ്പോൾ കൂടി നിന്ന തമിഴ് അയ്യപ്പന്മാർ ശരണം വിളിക്കാൻ തുടങ്ങി; ഒടുവിൽ മന്ത്രിയും വിളിച്ചു.. സ്വാമിയേ ശരണമയ്യപ്പാ; ദേവസ്വം മന്ത്രിക്കൊപ്പം ശബരിമല കയറിയ അനുഭവം പറഞ്ഞ് പ്രയാർ ഗോപാലകൃഷ്ണൻ

അതേ ചാട്ടത്തിന് കടംപള്ളിയും ചാടി.. കുറേ അങ്ങോട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം ചർദ്ദിക്കാൻ തുടങ്ങി; ചർദ്ദിലങ്ങോട്ട് കൂടിയപ്പോൾ കൂടി നിന്ന തമിഴ് അയ്യപ്പന്മാർ ശരണം വിളിക്കാൻ തുടങ്ങി; ഒടുവിൽ മന്ത്രിയും വിളിച്ചു.. സ്വാമിയേ ശരണമയ്യപ്പാ; ദേവസ്വം മന്ത്രിക്കൊപ്പം ശബരിമല കയറിയ അനുഭവം പറഞ്ഞ് പ്രയാർ ഗോപാലകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ വിവാദം മുറുകുമ്പോൾ വെളിപ്പെടുത്തലുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. കമ്മ്യൂണ്റ്റുകാരനായ മന്ത്രി അയ്യപ്പസ്വാമിക്ക് ശരണം വിളിച്ച കാര്യമാണ് പ്രയാർ ഒരു പ്രസംഗത്തിൽ എടുത്തു പറഞ്ഞത്.

താൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന സമയത്ത് മന്ത്രിമാരായ കടകംപള്ളിയും കെ.ടി.ജലീലും ശബരിമലയിലെത്തുകയും തുടർന്നുണ്ടായ സംഭവങ്ങളുമാണ് പ്രയാർ ഒരു പ്രാർത്ഥനാ യോഗത്തിൽ വെളിപ്പെടുത്തിയത്. പ്രയാറിന്റെ വാക്കുകൾ ഇങ്ങനെയാണ്:- മന്ത്രി കടകംപള്ളി സുരേന്ദ്രനെ കുറിച്ച് എനിക്ക് ഒരു രഹസ്യം വെളിപ്പെടുത്താനുണ്ട്. അയ്യപ്പൻ സത്യം ഇതുവരെ ഞാനത് പറഞ്ഞിട്ടില്ല. കാരണം അദ്ദേഹം വകുപ്പ് മന്ത്രിയായിരുന്നു. എനിക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞു. എന്നെ കണ്ണുരുട്ടി കാണിച്ചു. അദ്ദേഹം ശബരിമലയിൽ വരാൻ തീരുമാനിച്ചു. കൂടെ ഒരു വാവരെയും കൂട്ടി, ജലീൽ. എനിക്ക് സന്തോഷം തോന്നി. ഈ മന്ത്രിമാരെ ഇങ്ങനെ രാജാക്കന്മാരെ പോലെ ആരാധിച്ചു കൊണ്ടു പോയി. ശബരിമല അയ്യപ്പന്റെ മുന്നിലെത്തിയപ്പോൾ കടകംപള്ളിയുടെ മുഖം തിരിഞ്ഞു.

അതിനുമുമ്പ് മറ്റൊരു സംഭവമുണ്ടായി. ജലീൽ കുറച്ചു കൂടി ചെറുപ്പമല്ലേ, ചാടി ചാടി അങ്ങ് പോയി. അതേ ചാട്ടത്തിന് കടംപള്ളിയും ചാടി. കുറേ അേേങ്ങാട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം ചർദ്ദിക്കാൻ തുടങ്ങി. ചർദ്ദിലങ്ങോട്ട് കൂടിയപ്പോൾ കൂടി നിന്ന തമിഴ് അയ്യപ്പന്മാർ ശരണം വിളിക്കാൻ തുടങ്ങി. ഒടുവിൽ മന്ത്രിയും വിളിച്ചു- സ്വാമിയേ ശരണമയ്യപ്പാ. ഇതു പോലെ ഒരുപാട് സത്യങ്ങളുണ്ട്. അതെല്ലാം ഞാൻ വിളിച്ചു പറയും' -പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP