Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞാൻ തന്തയ്ക്ക് പിറന്നവൻ! ആർഎസ്എസിലേക്ക് പോവില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ; 'ഞാൻ പ്രാർത്ഥിക്കാൻ പോകുന്നു; യുവതികളെ തടയാനല്ല! അത് ചെയ്യേണ്ടത് പൊലീസ്; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചാൽ താൻ ദർശനം നിർത്തുമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്

ഞാൻ തന്തയ്ക്ക് പിറന്നവൻ! ആർഎസ്എസിലേക്ക് പോവില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ; 'ഞാൻ പ്രാർത്ഥിക്കാൻ പോകുന്നു; യുവതികളെ തടയാനല്ല! അത് ചെയ്യേണ്ടത്  പൊലീസ്; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചാൽ താൻ ദർശനം നിർത്തുമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട: ബിജെപിയിൽ ചേരുമെന്ന പ്രചരണത്തെ തള്ളി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ രംഗത്തെത്തി. താൻ തന്തയ്ക്ക് പിറന്നവനാണ് ആർഎസ്എസിലേക്ക് പോവില്ലെന്നും അദ്ദേഹം പറഞ്ഞു 'ഞാൻ പ്രാർത്ഥിക്കാൻ പോകുന്നു. യുവതികളെ തടയാനല്ല. അത് തടയേണ്ടത് പൊലീസാണ്.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചാൽ താൻ ശബരിമല ദർശിക്കാൻ പോകുന്നത് നിർത്തുമെന്നും അദ്ദേഹം പ്രസ്താവന നടത്തിയിട്ടുണ്ട്. പ്രതിഷേധങ്ങൾക്കില്ലെന്നും അതേസമയം, പ്രശ്നങ്ങൾ ഒഴിവാക്കാൻ ജീവൻ ത്യാഗം ചെയ്യേണ്ടി വന്നാൽ അതിനും തയ്യാറാണെന്നും പ്രയാർ പറഞ്ഞു.

ഇവിടെ നാളെ വിശ്വാസികളുടേതായ ഒരു സർക്കാരുണ്ടാകും. അത് കോൺഗ്രസാകാം. അല്ലെങ്കിൽ മറ്റൊരു പാർട്ടിയാകാം. ഞാൻ ആർഎസ്എസിലേക്ക് പോകുന്നുവെന്നാണ് ചിലർ പറയുന്നത്. ഞാൻ കോൺഗ്രസിന്റെ പ്രതിനിധിയാണ്. ഞാനൊരു അച്ഛന് പിറന്നവനാണ്. ആർഎസ്എസിലേക്ക് പോകില്ല,' പ്രയാർ വ്യക്തമാക്കി.

സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്തവർക്ക് നേരെ പൊലീസ് നടപടിയെടുത്തത് ശരിയായില്ല. അടിച്ചമർത്താനാണ് ശ്രമമെങ്കിൽ ചെയ്യട്ടെ. വിശ്വാസികൾക്കൊപ്പം നിൽക്കാനായി താൻ ശബരിമലയിലേക്ക് പോകുകയാണെന്നും പ്രയാർ പറഞ്ഞു. ആചാരം തെറ്റിച്ച് സ്ത്രീകൾ ശബരിമലയിൽ കയറിയാൽ താൻ പിന്നെ ശബരിമലയിൽ പോകില്ല. വിശ്വാസികൾ അധികാരത്തിൽ വരികയും നിയമത്തിൽ മാറ്റമുണ്ടാകുകയും ചെയ്താൽ മാത്രമേ പിന്നീട് ശബരിമലയിൽ പോകൂവെന്നും അദ്ദേഹം പറഞ്ഞു.

താൻ ആർഎസ്എസുകാരനല്ലെന്നും കോൺഗ്രസുകാരനാണെന്നും പ്രയാർ കൂട്ടിച്ചേർത്തു. പമ്പയിൽ നാമജപ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശബരിമലയിൽ എത്തിയപ്പോഴാണ് പ്രയാർ സംസാരിച്ചത്. പമ്പയിൽ രാവിലെ തന്നെ നാമജപ പ്രതിഷേധം ആരംഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP