Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ത് വർഷക്കാലമായി ഭർത്താവുമായി അകന്ന് കഴിയുന്നു; ഏക മകനെ ഭർത്താവ് അന്വേഷിക്കുന്നില്ല; കായംകുളം എംഎൽഎ പ്രതിഭ ഹരി വിവാഹ മോചനം തേടി കുടുംബക്കോടതിയിൽ; ഫേസ്‌ബുക്ക് പേജിലെ പേരിലും മാറ്റം വരുത്തി

പത്ത് വർഷക്കാലമായി ഭർത്താവുമായി അകന്ന് കഴിയുന്നു; ഏക മകനെ ഭർത്താവ് അന്വേഷിക്കുന്നില്ല; കായംകുളം എംഎൽഎ പ്രതിഭ ഹരി വിവാഹ മോചനം തേടി കുടുംബക്കോടതിയിൽ; ഫേസ്‌ബുക്ക് പേജിലെ പേരിലും മാറ്റം വരുത്തി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കായംകുളം എംഎൽഎ പ്രതിഭഹരി വിവാഹ മോചനം തേടി ആലപ്പുഴ കുടുംബക്കോടതിയിൽ ഹർജി നൽകി. കെ.എസ്.ഇ.ബി ജീവനക്കാരനായ ഭർത്താവ് ഹരിയിൽ നിന്നും വിവാഹമോചനം തേടിയാണ് എം എൽഎ കുടുംബക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഇന്ന് കൗൺസിലിങ് നടത്തി എങ്കിലും പരാജയപ്പെട്ടു. പത്ത് വർഷക്കാലമായി ഭർത്താവുമായി അകന്ന് കഴിയുകയാണെന്നും ഏക മകനെ ഭർത്താവ് അന്വേഷിക്കുന്നില്ലെന്നതും ഉൾപ്പടെയുള്ള പരാതികളാണ് പ്രതിഭ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ മകനെ വിട്ടു നൽകി കൊണ്ടു വിവാഹമോചനം അനുവദിക്കണം എന്ന് എംഎൽഎ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നു നടന്ന കൗൺസിലിംഗിൽ ഭർത്താവ് ഹരിയും പങ്കെടുത്തു എങ്കിലും പരാജയപ്പെടുകയായിരുന്നു. അടുത്ത മാസം വീണ്ടും കൗൺസിലിങ് നടക്കും. എംഎ‍ൽഎ തന്റെ ഫേസ്‌ബുക്ക് പേജിലെ പേരും അഡ്വ.യു പ്രതിഭ എംഎ‍ൽഎ എന്നാക്കി ചുരുക്കിയിട്ടുണ്ട്. ഏറെ നാളായി വിവാഹ മോചനം സംബന്ധിച്ച വാർത്തകൾ മണ്ഡലത്തിൽ പ്രചരിച്ചിരുന്നെങ്കിലും സ്ഥരീകരിച്ചിരുന്നില്ല. ഫേസ്‌ബുക്കിലെ പേരിൽ നിന്നും ഭർത്താവിന്റെ പേര് നീക്കിയതോടെയാണ് ഇപ്പോൾ വാർത്ത പുറം ലോകം അറിഞ്ഞത്.

മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പ്രതിഭാഹരി കുട്ടനാട്ടിലെ തകഴി സ്വദേശിയാണ്. ഇതേ നാട്ടുകാരനാണ് സിപിഎം പ്രവർത്തകനായിരുന്ന ഹരി. പ്രതിഭ മുമ്പ് തകഴി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സി.കെ സദാശിവന് പകരക്കാരിയായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കായംകുളത്ത് നിന്ന് മത്സരിച്ച് നിയമസഭാംഗമായത്. പാർട്ടിയിലെ ഭിന്നതെയെ തുടർന്നാണ് സികെ സദാശിവന് സീറ്റ് നഷ്ടമായത്. തുടർന്ന വന്ന പല പേരുകളിലും സമവായം ഉണ്ടാകാത്തതിനെ തുടർന്ന് അവസാനഘട്ടത്തിലാണ് പ്രതിഭാ ഹരി സ്ഥാനാർത്ഥിയാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP