Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വരുദ്ധ സമരം ആർ.എസ്.എസ് ആസുത്രണം ചെയ്ത പദ്ധതി; അരവിന്ദ് കെജ്രിവാൾ ആർ.എസ്.എസ് പ്രചാരകനാണെന്നും തനിക്ക് അതിൽ ഒരു സംശയവും ഇല്ലന്നും പ്രശാന്ത് ഭൂഷൺ; കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും പ്രശാന്ത് ഭൂഷണിന്റെ വിമർശനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അണ്ണാഹസാരെയുടെ നേതൃത്വത്തിൽ ഉയർന്ന് വന്ന അഴിമതി വിരുദ്ധ സമരം യു.പി.എ സർക്കാരിനെ അട്ടിമറിക്കാനായി ആർ.എസ്.എസ് ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നുവെന്ന് പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആർ.എസ്.എസ് പ്രചാരകനാണെന്നും തനിക്ക് അതിൽ ഒരു സംശയവും ഇല്ലന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.

ഇന്ത്യാടുഡേ ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ വെളിപ്പെടുത്തൽ. രാജ്ദീപ് സർദേശായി നടത്തിയ അഭിമുഖത്തിൽ പ്രശാന്ത് ഭൂഷന്റെ പിതാവ് ശാന്തി ഭൂഷണും പങ്കെടുത്തിരുന്നു.കെജ്രിവാളിന്റെ 'ഒന്നും ചെയ്യാൻ മടിയില്ലാത്ത പ്രകൃതം' അന്ന് വേണ്ടത്ര മനസ്സിലായില്ലെന്നും അതിൽ വലിയ പശ്ചാത്താപമുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.'ഞാൻ ഇന്നും പശ്ചാത്തപിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് അഴിമതി വിരുദ്ധ സമരം ഉയർത്തിക്കൊണ്ട് വന്നത് ആർ.എസ്.എസും ബിജെപിയും അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനായിരുന്നെന്ന കാര്യം മുൻ കൂട്ടി കാണാൻ കഴിഞ്ഞില്ല.

കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. രണ്ടാമതായി അരവിന്ദ് കെജ്രിവാളിന്റെ സ്വഭാവം എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. അത് വളരെ വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്. ഞാൻ വളരെയധികം ഇഷ്ടത്തോടെ നോക്കി കണ്ടിരുന്നയാളായിരുന്നു അരവിന്ദ് കെജ്രിവാൾ പക്ഷെ എന്തും ചെയ്യാൻ മടിയില്ലാത്ത അദ്ദേഹത്തിന്റെ പ്രകൃതത്തെ വിമർശനാത്മകമായി കാണാൻ കഴിഞ്ഞില്ല,' പ്രശാന്ത് ഭൂഷൺ പറഞ്ഞു.

കെജ്രിവാളിനെ മനസിലാക്കി വന്നപ്പോഴേക്കും വളരെയധികം വൈകിപ്പോയെന്നും അപ്പോഴേക്കും മറ്റൊരു ഫ്രാങ്കെൻസ്റ്റീൻ മോൺസ്റ്റർ (ഒരുരാക്ഷസ കഥാപാത്രം) ആയി ഉയർത്തെഴുന്നേറ്റു എന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.കെജ്രിവാളിന്റെ ഉദ്ദേശം ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ പുറത്ത് വന്നു. എന്തും ചെയ്യാൻ മടിയില്ലാത്ത ഒരാളാണ് എന്നത് മാത്രമല്ല, ഒരു ഏകാധിപതി കൂടിയാണെന്ന കാര്യം കൺ മുന്നിൽ തുറന്ന് വന്നെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

ആർ.എസ്.എസിന്റെ ഇടപെടൽ അണ്ണാ ഹസാരെയ്ക്ക് അറിയില്ലായിരുന്നെന്നും എന്നാൽ ഇപ്പോഴത്തെ ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന് അത് അറിയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ ആംആദ്മി പാർട്ടിയിൽ ചേർന്നത് തെറ്റായി പോയിരുന്നെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു. പാർട്ടിയുടെ മൊത്തം നയങ്ങളെയും അധിക്ഷേപിക്കുകയാണ് കെജ് രിവാൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.'പാർട്ടിയുടെ മൊത്തം നയങ്ങളെയും അധിക്ഷേപിച്ചു. 34 വിദഗ്ധ അംഗ കമ്മിറ്റിയുണ്ടാക്കി നിർമ്മിച്ച എല്ലാ നയങ്ങളും ചവറ്റു കൊട്ടയിലെറിഞ്ഞു,' പ്രശാന്ത് ഭൂഷൺ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP